• ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാൻ. പഞ്ചാബിലെ ഫിറോസ്പൂർ
സെക്ടറിലാണ് സംഭവം. അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി മറികടന്ന ജവാനെയാണ്
പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തത്.
• പേരൂർക്കട അമ്പലമുക്കിലെ അലങ്കാരച്ചെടി വിൽപ്പനശാലയിലെ ജീവനക്കാരി വിനീതയെ
കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി.
• പഹൽഗാമിൽ നിരപരാധികളെ
കൂട്ടക്കൊലചെയ്‌ത ഭീകരരുടെ നടപടിക്ക് ബദലായി നയതന്ത്രയുദ്ധം പ്രഖ്യാപിച്ച
ഇന്ത്യ, പാകിസ്ഥാനെ ലക്ഷ്യമിട്ട് സൈനികാഭ്യാസങ്ങൾ തുടങ്ങി.
• പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികൾ
എടുത്തതിന് പിന്നാലെ സൈനിക അഭ്യാസം നടത്താനൊരുങ്ങി പാക് നാവിക സേന.
• കേരള പൊലീസിന്റെ കുപ്പായം ഐ എം വിജയൻ ഇന്ന് അമ്പത്താറാം പിറന്നാൾ ദിവസം അഴിച്ചുവയ്‌ക്കുന്നു. മലപ്പുറത്ത് എംഎസ്‌പി അസി. കമാൻഡന്റ് ആയ വിജയന് പൊലീസ് സേന യാത്രയയപ്പ് നൽകും.
• കക്കയം ജലവൈദ്യുത പദ്ധതിയുടെ പെൻസ്റ്റോക്കിൽ ചേര്‍ച്ച, ഉത്തര കേരളത്തിൽ
വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി. സുരക്ഷ മുൻനിർത്തി
ഇന്നലെ രാവിലെ മുതൽ വൈദ്യുതോല്പാദനം നിർത്തിവച്ചിരിക്കുകയാണ്
• പഹൽഗാം ആക്രമണത്തിൽ ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുന്നു. കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ഇന്ന് ശ്രീനഗറിൽ എത്തും.