പഹല്‍ഗാം ഭീകരാക്രമണം;ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കശ്മീരികളുടെ വീടുകള്‍ തകര്‍ത്തു.#pehelgam_terrorist_attack

 


 പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലുള്ള രണ്ട് കശ്മീരി ഭീകരരുടെ വീടുകൾ തകർത്തു. ആസിഫ് ഷെയ്ഖ്, ആദിൽ തോക്കർ എന്നിവരുടെ വീടുകൾ തകർത്തു. ത്രാലിലെയും ബിജ് ബെഹാരയിലെയും വീടുകൾ തകർത്തു. സുരക്ഷാ സേനയും തദ്ദേശ ഭരണകൂടവും സംയുക്തമായി സ്ഫോടനങ്ങൾ നടത്തി വീടുകൾ തകർത്തതായി റിപ്പോർട്ടുണ്ട്. അതേസമയം, പഹൽഗാം ആക്രമിച്ച ഭീകരരുടെ ഒളിത്താവളം പിർ പഞ്ചലാണെന്നും റിപ്പോർട്ടുണ്ട്. ആസൂത്രകരിൽ ഒരാളായ സുലൈമാൻ എന്ന ഹാഷിം മൂസ പാകിസ്ഥാൻ പൗരനാണെന്നും റിപ്പോർട്ടുണ്ട്.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലുള്ള രണ്ട് പേർ പാകിസ്ഥാനിൽ നിന്നുള്ള തീവ്രവാദികളാണെന്ന് ജമ്മു കശ്മീർ പോലീസ് സ്ഥിരീകരിച്ചു. ഹാഷിം മൂസയും അലി ഭായിയും രണ്ട് വർഷം മുമ്പ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായി പോലീസ് കണ്ടെത്തി. കശ്മീരി സ്വദേശിയായ ആദിൽ ഹുസൈൻ തോക്കറും ഇവർക്കൊപ്പം ഭീകരാക്രമണത്തിൽ പങ്കെടുത്തതായി ജമ്മു കശ്മീർ പോലീസ് കണ്ടെത്തി. ഹാഷിം മൂസ മുമ്പ് ഭീകരാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്ന് കേന്ദ്ര ഏജൻസികൾ പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് ഇന്ത്യ വിവിധ രാജ്യങ്ങൾക്ക് വിശദീകരിച്ചിരുന്നു. വിവിധ നയതന്ത്ര പ്രതിനിധികളെ വിളിച്ചുവരുത്തി ഇന്ത്യ ഇത് വിശദീകരിച്ചു. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് യുഎസ്, യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ അംബാസഡർമാരാണ് വിദേശകാര്യ മന്ത്രാലയത്തിൽ എത്തിയത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0