• സംസ്ഥാനത്തെ 752 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ- ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
• ഇന്ത്യ അമേരിക്ക വ്യാപാരകരാറിന്റെ
അന്തിമ രൂപരേഖയ്‌ക്ക് ഇരുരാജ്യങ്ങളും അംഗീകാരം നൽകി. ഇന്ത്യയിൽ സന്ദർശനം
നടത്തുന്ന അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇക്കാര്യം
സ്ഥിരീകരിച്ചു.
• കുവൈത്തിൽ മയക്കുമരുന്ന് സംബന്ധിച്ച കേസുകളിൽ ശക്തമായ ശിക്ഷകൾ
നടപ്പിലാക്കാൻ പുതിയ കരട് നിയമം സമർപ്പിച്ചു. ഈ നിയമപ്രകാരം, മയക്കുമരുന്ന്
കടത്ത്, വിതരണം, ഉപയോഗം എന്നിവയ്ക്ക് വധശിക്ഷയും ഉയർന്ന പിഴയും ശിക്ഷയായി
നൽകാനായി വ്യവസ്ഥ ചെയ്യുന്നു.
• യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 1009 പേര്‍
പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനം യുപി പ്രയാഗ് രാജ്
സ്വദേശി ശക്തി ദുബേക്കാണ്.
• ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്നുള്ള ഔദ്യോഗിക
ദുഖാചരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികാഘോഷത്തില്‍ ഇന്നലെയും ഇന്നും നടത്താനിരുന്ന വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ കലാപരിപാടികള്‍
മാറ്റിവെച്ചു.
• ഇന്ത്യയിലെ ഇ‑കൊമേഴ്‌സ് വിപണി അമേരിക്കന്‍ കമ്പനികള്‍ക്ക് പൂര്‍ണമായും തുറന്ന് നല്‍കണമെന്ന ആവശ്യവുമായി യുഎസ്.
• നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി നല്‍കാന്‍ വൈകിപ്പിക്കുന്ന
തമിഴ്‌നാട് ഗവര്‍ണറുടെ നിലപാട് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം
കോടതി പുറപ്പെടുവിച്ച ഉത്തരവ് കേരളത്തിന് ബാധകമാക്കാന്‍ കഴിയില്ലെന്ന്
കേന്ദ്ര സര്‍ക്കാര്‍.