ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 21 മാർച്ച് 2025 - #NewsHeadlinesToday

• ആശാ പ്രവര്‍ത്തകര്‍ക്കുളള ഇന്‍സന്റീവ് ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മന്ത്രി വീണാ ജോർജിന് അനുമതി ലഭിച്ചില്ല. തുടർന്ന് റസിഡന്റ് കമ്മീഷണര്‍ വഴി നിവേദനം നല്‍കി.

• അപൂര്‍ണ ഭവനങ്ങളുടെ പൂര്‍ത്തീകരണ പദ്ധതിയായ സേഫില്‍ പട്ടികവിഭാഗങ്ങള്‍ക്കായി പുതുതായി 10,000 വീടുകള്‍ അനുവദിക്കുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു.

• ഫ്രാൻസിസ് മാർപാപ്പ ഓക്സിജൻ മാസ്കിന്റെ സഹായമില്ലാതെ ശ്വസിക്കാൻ തുടങ്ങിയതായി വത്തിക്കാൻ അറിയിച്ചു.

• സ്വയംതൊഴില്‍ വായ്പക്ക് ഈട് ഇല്ലാതെ ഭിന്നശേഷിക്കാര്‍ക്കുള്ള ആശ്വാസം സ്വയംതൊഴില്‍ സംരംഭ സഹായപദ്ധതിയില്‍ ഈ സാമ്പത്തിക വര്‍ഷം 140 പേര്‍ക്ക് തുക അനുവദിച്ച് ഉത്തരവായതായി മന്ത്രി ഡോ. ആര്‍ ബിന്ദു.

• ഛത്തീസ്ഗഢിലുണ്ടായ ഏറ്റുമുട്ടലില്‍22 മാവോയിസ്റ്റുകളെ വധിച്ച് സൈന്യം. ബിജാപൂര്‍ – ദന്തേവാഡ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

• സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമാശ്വാസവും 12ൽ നിന്ന്‌ 15 ശതമാനമാക്കി വർധിപ്പിച്ചു. ഏപ്രിൽ മുതൽ വർധന നടപ്പാകും.

• സുസ്ഥിര കാർഷിക വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയെന്ന്‌ ഇന്ത്യന്‍ കാർഷിക ഗവേഷണ കൗണ്‍സിൽ.

• 2020–2024 കാലത്ത്‌ രാജ്യത്ത്‌ ആനയുടെ ആക്രമണങ്ങളിൽ 2,869 പേർ കൊല്ലപ്പെട്ടു. കൂടുതൽ മരണം ഒഡിഷയിൽ, 624 പേർ. ഇക്കാലയളവിൽ തമിഴ്‌നാട്ടിൽ 256 പേരും കർണാടകത്തിൽ 160 പേരും കേരളത്തിൽ 102 പേരും ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന്‌ ജോൺ ബ്രിട്ടാസ്‌ എംപിയുടെ ചോദ്യത്തിന്‌ വനം, പരിസ്ഥിതി മന്ത്രാലയം മറുപടി നൽകി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0