തളിപ്പറമ്പ : കണ്ണൂര്‍ തളിപ്പറമ്പില്‍ ബാങ്ക് ജീവനക്കാരിയെ ഭര്‍ത്താവ് പട്ടാപ്പകല്‍ ബാങ്കില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. തളിപ്പറമ്പ ആലക്കോട് റോഡില്‍ പൂവം
എസ് ബി ഐ ശാഖയിൽ ഇന്ന് മൂന്നുമണിയോടെയാണ് സംഭവം. പൂവം എസ്ബിഐ ബാങ്കിലെ ക്യാഷ്യർ ആയ
ആലക്കോട് അരങ്ങം സ്വദേശി അനുപമ(39)യ്ക്കാണ് വെട്ടേറ്റത്. ഗുരുതര പരിക്കുകളോടെ യുവതിയെ ഉടൻതന്നെ
തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭർത്താവ് അനുരൂപിനെ നാട്ടുകാർ ബാങ്കിൽ കെട്ടിയിട്ടു. തളിപ്പറമ്പ് സിഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ബാങ്കിന് പുറത്ത് നിന്ന് ഇരുവരും സംസാരിക്കുന്നതിനിടയിൽ പ്രകോപിതനായ അനുരൂപ് കയ്യിൽ കരുതിയ കത്തി കൊണ്ട് അനുപമയെ വെട്ടുകയായിരുന്നു. കുടുംബ പ്രശ്നമാണ് സംഭവത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. ഉടന്‍ തന്നെ നാട്ടുകാര്‍ ഇടപെട്ട് പ്രതിയെ കീഴടക്കുകയും യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.