• ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പുകളില്‍ 3,000 കോടി രൂപ
വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയില്‍ ഉന്നയിച്ച
ചോദ്യത്തിനാണ് ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജുവിന്റെ മറുപടി.
• ആരോഗ്യ കാരണങ്ങൾ പറഞ്ഞുള്ള പല ഉന്നതരുടെയും ജാമ്യാപേക്ഷ മെഡിക്കൽ ടൂറിസത്തിന്റെ ഭാഗമാണെന്ന വിമർശനവുമായി ഹൈക്കോടതി.
• സിനിമകളിലെ ലഹരി ഉള്ളടക്കം തടയാന്‍ സര്‍ക്കാരിന് പരിമിതികളുണ്ടെന്നും,
സിനിമകളുടെ ഉള്ളടക്കത്തില്‍ കേന്ദ്ര ഫിലീം സെന്‍സര്‍ ബോര്‍ഡാണ്
ഇടപെടേണ്ടതെന്നും സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍.
• അനന്തരാവകാശികളില്ലാതെ മരിച്ചവരുടെ നിക്ഷേപവും സ്വത്തും വാഗ്ദാനം ചെയ്‌ത്
വൻ തട്ടിപ്പ് നടത്തിയാതായി പരാതി. തൃശ്ശൂർ കേന്ദ്രീകരിച്ച് നടന്ന 500 കോടി
രൂപയുടെ ഡെഡ് മണി തട്ടിപ്പിൽ നിരവധി നിക്ഷേപകരാണ് കുടുങ്ങിയത്.
• രാജ്യത്താദ്യമായി വയോജനങ്ങൾക്കായി കമ്മിഷൻ രൂപീകരിക്കുന്ന ബിൽ പാസാക്കി സംസ്ഥാന നിയമസഭ.
• കോട്ടയം നഴ്‌സിങ് കോളജിലെ റാഗിംഗിന് പിന്നാലെ കര്‍ശന നടപടികളിലേയ്ക്ക്
ആരോഗ്യവകുപ്പ്. വിദ്യാർഥികള്‍ക്കിടയില്‍ രഹസ്യ സര്‍വേ, പരാതി അയക്കാന്‍
ഇ-മെയില്‍, സിസിടിവി നിരീക്ഷണം എന്നിവ ഓരോ കോളജിലും ഏര്‍പ്പെടുത്തും.
• രാജ്യത്തെ ഏറ്റവും കൂടുതൽ ധനികരായ നിയമസഭാംഗങ്ങൾ ഉള്ളത് ആന്ധ്രപ്രദേശിൽ
നിന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ ഏറ്റവും പുതിയ കണക്ക്.