• കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിൽ 4 മാസം പ്രായമായ കുഞ്ഞിൻ്റെ മൃതദേഹം
കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകം നടത്തിയത് ബന്ധുവായ 12 വയസ്സുകാരിയെന്ന് പോലിസ്.
• മൂന്നാം മോദി സർക്കാർ തീവ്രമായി തുടരുന്ന തൊഴിലാളിദ്രോഹ
നടപടികൾക്കെതിരെ മെയ് 20ന് രാജ്യവ്യാപക പൊതുപണിമുടക്ക് പ്രഖ്യാപിച്ച്
കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്തവേദി.
• സംസ്ഥാനത്തിന്റെ നികുതിവരുമാനം 15.8 ശതമാനവും നികുതിയേതര വരുമാനം 17.4 ശതമാനവും വർധിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ.
• കലാപമൊഴിയാത്ത മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ സുപ്രീം കോടതിയിലെ ആറ്
ജസ്റ്റിസുമാർ സന്ദർശനം നടത്തും. ഇവർ കലാപ ബാധിതർക്കുള്ള സഹായവും
വിലയിരുത്തും. മാർച്ച് 22 നാണ് സംഘം മണിപ്പൂരിലെത്തുക.
• ശബരിമല ക്ഷേത്രത്തിലെ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തി ദേവസ്വം ബോര്‍ഡ്.
മാസപൂജകള്‍ക്കുള്ള ദര്‍ശന സമയത്തിലാണ് മാറ്റം വരുത്തിയത്. ഇനിമുതല്‍ എല്ലാ
മാസ പൂജകള്‍ക്കും പുലര്‍ച്ചെ നട തുറക്കുന്നത് രാവിലെ അഞ്ചിനായിരിക്കും.
• കേരളത്തിലെ കാർഷിക മേഖലയുടെ സമഗ്രവളർച്ചയും കാലാവസ്ഥാ പ്രതിരോധ ശേഷി
വർധനവും ലക്ഷ്യമിട്ട് കൃഷിവകുപ്പ് ലോക ബാങ്ക് സഹായത്തോടെ ആവിഷ്കരിച്ച ബൃഹദ്
പദ്ധതിയായ ‘കേര’ പദ്ധതിക്ക് ആദ്യ ഗഡുവായ 139.65 കോടി രൂപ ലഭിച്ചു.
• ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്ന നടപടികളുമായി
മുന്നോട്ടുപോകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. കേന്ദ്ര തെരഞ്ഞെടുപ്പ്
കമ്മീഷണര്‍മാരും കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ആധാര്‍ അധികൃതര്‍ എന്നിവരും
പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.