• ഒമ്പതുമാസത്തിലേറെയായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന
സുനിത വില്യംസും ബുച്ച് വിൽമോറും ചൊവ്വാഴ്‌ച ഭൂമിയിലേക്ക്
യാത്രതിരിക്കും. നിലയത്തിലുള്ള ഡ്രാഗൺ ഫ്രീഡം പേടകത്തിലാണ് മടക്കം.
• സംസ്ഥാനത്തെ ആശ മാര്‍ക്ക് ഓണറേറിയം ലഭിക്കുന്നതിനു നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങള്‍ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.
• പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
• രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമാണ് കേരളമെന്ന് എ എ
റഹീം എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി
സാവിത്രി താക്കൂര്‍ പറഞ്ഞു.
• കാരുണ്യ സ്പര്‍ശം പദ്ധതിയിലൂടെ 3 കോടി രൂപയുടെ കാന്‍സര്‍ മരുന്നുകള്‍ സംസ്ഥാനത്ത് വിതരണം ചെയ്തുവെന്ന് മന്ത്രി വീണാ ജോര്‍ജ്.
• കോഴിക്കോട് കോവൂരില്‍ ഓടയില്‍ വീണ് കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം
ലഭിച്ചു. നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദ്ദേഹം കണ്ടെത്തിയത്.
കോവൂര്‍ സ്വദേശി ശശിയെ കഴിഞ്ഞദിവസം രാത്രി എട്ടരയോടെയാണ് ഓടയിലെ
വെള്ളത്തില്‍ വീണ് കാണാതായത്.
• സുപ്രീംകോടതി ജഡ്‌ജിയായി ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്‌ചി സത്യപ്രതിജ്ഞ
ചെയ്‌തു. ചീഫ് ജസ്റ്റിസ് സഞ്ജീവ്‌ഖന്ന സത്യവാചകം ചൊല്ലിക്കൊടുത്തു.
ഇതോടെ സുപ്രീംകോടതി ജഡ്‌ജിമാരുടെ അംഗസംഖ്യ 33 ആയി ഉയർന്നു.
• പാതിവില തട്ടിപ്പിൽ സംസ്ഥാനത്ത്
1,343 കേസ് പൊലീസ് രജിസ്റ്റർ ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇതിൽ 665 കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും.
• നെല്ല് സംഭരണത്തിന്റെ കുടിശിക പൂര്‍ണമായും നല്‍കുകയാണ് സര്‍ക്കാര്‍
ലക്ഷ്യമെന്നും കുട്ടനാട് ഉള്‍പ്പെടെയുള്ള മേഖലകളിലെ പ്രശ്‌നങ്ങള്‍
പരിഹരിക്കാന്‍ അടിയന്തര നടപടി കൈക്കൊണ്ടുവെന്നും മന്ത്രി ജി ആര്‍ അനില്‍.