• ഇന്ത്യൻ മുന്‍ ക്രിക്കറ്റ്താരം സയിദ് ആബിദ് അലി അന്തരിച്ചു. ഹൈദരാബാദില്‍ ജനിച്ച അദ്ദേഹം ഓള്‍റൗണ്ടറായിരുന്നു.
• കേരളത്തിന്റെ മികവുകളും നിക്ഷേപ സാധ്യതകളുംതേടി സംഘടിപ്പിച്ച
ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലൂടെ 1,97,144.82 കോടി രൂപയുടെ
നിക്ഷേപ വാഗ്‌ദാനം ലഭിച്ചതായി വ്യവസായമന്ത്രി പി രാജീവ്.
• ലഹരിക്കെതിരെയുള്ള നടപടികൾ ശക്തിപ്പെടുത്താൻ സമഗ്ര നടപടികളുമായി കേരള
പൊലീസ്. എംഡിഎംഎ ഉൾപ്പെടെ ഡാർക്ക്‌വെബിൽ വ്യാപകമായി കച്ചവടം
നടത്തുന്നതായാണ് വിവരം.
• ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു ആദ്യ റൗണ്ടിൽ പുറത്തായി.
• വോട്ട് രേഖപ്പെടുത്താന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന മുന്‍ ഉത്തരവ്
റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍. ആധാര്‍ കാര്‍ഡ് വോട്ടര്‍ പട്ടികയുമായി
ബന്ധിപ്പിക്കണമെന്നും മുഴുവന്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇത്
ഉറപ്പുവരുത്തണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു.
• വയനാട് പുനരധിവാസ ടൗൺ ഷിപ്പ് നിർമ്മാണത്തിനുള്ള നടപടികൾ ഊർജ്ജിതമാക്കി
സർക്കാർ. ഇതിന്റെ ഭാഗമായി ഗുണഭോക്താക്കളുമായി കളക്ടർ ചർച്ച നടത്തി.
ഒന്നാംഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട 199 ഗുണഭോക്താക്കളുമായാണ് ജില്ലാ കളക്ടർ
കൂടിക്കാഴ്ച നടത്തിയത്.
• മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനും
തമ്മില്‍ കേരള കൗസില്‍ കൂടിക്കാഴ്ച നടത്തി. ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍, സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി
പ്രൊഫ കെ വി തോമസ് എന്നിവരും പങ്കെടുത്തു.