• മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുദേവനെ സന്ദർശിച്ചിട്ട് ഇന്ന് 100 വർഷം തികയുന്നു. മഹാത്മാക്കളുടെ സമാഗമശതാബ്ദി ശിവഗിരിയിൽ
വിപുലമായി ആഘോഷിക്കും.
• കേരളത്തിന്റെ പ്രശ്നങ്ങൾ അറിയാമെന്നും ആവശ്യങ്ങൾ കേന്ദ്രത്തിന് മുന്നിൽ
അവതരിപ്പിക്കാൻ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകുമെന്നും ഗവർണർ രാജേന്ദ്ര
വിശ്വനാഥ് ആർലേക്കർ.
• ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ പതിമൂന്നും ഇന്ത്യയിലാണെന്ന് പുതിയ
പഠനം. സ്വിസ് എയർ ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ ഐക്യു എയറിന്റെ 2024-ലെ
ലോക വായു ഗുണനിലവാര റിപ്പോർട്ടിലാണ് ഈ പുതിയ കണ്ടെത്തൽ.
• പാകിസ്ഥാനിൽ ഭീകരർ ട്രെയിൻ തട്ടിയെടുത്തു. ബലൂച് ലിബറേഷൻ ആർമി
പ്രവർത്തകരാണ് ട്രെയിൻ തട്ടിയെടുത്തത്. ട്രെയിൻ യാത്രക്കാരായ അഞ്ഞൂറോളം
പേരെ ഇവർ ബന്ദികളാക്കിയതായാണ് വിവരം.
• മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന് 27ന് തറക്കല്ലിടുമെന്ന് റവന്യു മന്ത്രി കെ രാജൻ.
• പാതിവില തട്ടിപ്പ് കേസിൽ കോടതി
ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് അറസ്‌റ്റിലായ നാഷണൽ എൻജിഒ കോൺഫെഡറേഷൻ
ചെയർമാനും സായിഗ്രാമം ട്രസ്‌റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കെ എൻ
ആനന്ദകുമാറിന്റെ അക്കൗണ്ടിൽ 1,69,24,000 രൂപ എത്തിയതായി ക്രൈംബ്രാഞ്ച്.
• തൊഴിലാളികൾക്ക് ഏഴാം തീയതിക്ക് മുൻപേ ശമ്പളം നൽകണം എന്നത് ഉൾപ്പടെ കുവൈത്തിലെ തൊഴിൽ മേഖലയിൽ നിർണായക മാറ്റങ്ങൾ വരുത്തുന്ന നിയമങ്ങൾ
നടപ്പിലാക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
• തായ്‌ലൻഡ്, മ്യാൻമർ, ലാവോസ്, കംബോഡിയ
അതിർത്തിയിലെ കുപ്രസിദ്ധമായ ഗോൾഡൻ ട്രയാംഗിൾ പ്രദേശത്ത്
തൊഴിൽതട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായി കുടുങ്ങിയ എട്ട് മലയാളികൾ
ഉൾപ്പെടെ 283 ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിച്ചു.
• പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ച വ്യാപാരയുദ്ധം സാമ്പത്തികരംഗത്ത്
യുഎസിനെ തിരിച്ചടിക്കുന്നു. താരിഫ് യുദ്ധത്തിനൊപ്പം ഈ വര്‍ഷം സാമ്പത്തിക
പ്രതിസന്ധി ഉണ്ടായേക്കാമെന്ന ട്രംപിന്റെ നിലപാടും യുഎസ് ഓഹരി വിപണിയെ വന്‍
തകര്‍ച്ചയിലേക്ക് നയിക്കുന്നതായി റിപ്പോർട്ട്.
• മദ്യനയ അഴിമതി കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ഡല്‍ഹി മുന്‍ മുഖ്യമന്ത്രി
അരവിന്ദ് കെജ്‌രിവാളിനെതിരെ വീണ്ടും കേസ്. വലിയ ഹോര്‍ഡിങുകള്‍ സ്ഥാപിച്ച്
പൊതുഫണ്ട് ദുര്‍വിനിയോഗം ചെയ്തെന്നാരോപിച്ച് ബിജെപി സമര്‍പ്പിച്ച
ഹര്‍ജിയിലാണ് പുതിയ നിയമനടപടി.