• ലണ്ടൻ – ബ്രിട്ടീഷ് തീരത്ത് വടക്കൻ കടലിൽ എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു. അപകടത്തിൽ 32 പേർക്ക് പരിക്കേറ്റു.
• സംസ്ഥാനം അതി തീവ്ര താപനില. ചൂട് കൂടി വരുന്ന സാഹചര്യത്തിൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
• എന്ത് പ്രതിസന്ധിവന്നാലും 2025 ഡിസംബറോട് കൂടി ദേശീയപാത വികസനം
പൂർത്തീകരിക്കാൻ എല്ലാവിധ ഇടപെടലും നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
• മയക്കുമരുന്ന് വ്യാപനത്തിനെതിരെ കേരള എക്‌സൈസിന്റെ ‘OPERATION CLEAN SLATE’
തീവ്രയത്‌ന എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനത്തിലെ ആദ്യ അഞ്ച് ദിവസം കൊണ്ട്
360 എന്‍ ഡി പി എസ് കേസുകളിലായി 368 പേരെ അറസ്റ്റ് ചെയ്തതായി മന്ത്രി എം ബി രാജേഷ്.
• ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
• ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ
ഹൃദ്യം പദ്ധതിയിലൂടെ 8,000 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയതായി
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
• വിമാനങ്ങള്‍ അടിക്കടി അപകടത്തില്‍പ്പെടുന്നത് ഇന്ത്യന്‍ വ്യോമസേനയ്ക്ക്
തലവേദനയാകുന്നു. കഴിഞ്ഞയാഴ്ച ബംഗാളിലും ഹരിയാനയിലും നടന്ന അപകടങ്ങള്‍
സേനാവിമാനങ്ങളുടെ പ്രവര്‍ത്തനക്ഷമതയെ ആശങ്കയിലാക്കുന്നതായി റിപ്പോർട്ട്.
• പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് വ്യാജ തിരിച്ചറിയൽ കാർഡ്
നിർമ്മിച്ച് നൽകുന്ന മൂന്ന് മൊബൈല്‍ സ്ഥാപനങ്ങള്‍ കണ്ടെത്തി. തട്ടിപ്പ്
നടത്തിയ മൂന്ന് അതിഥി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.