ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 10 മാർച്ച് 2025 - #NewsHeadlinesToday

• നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ബജറ്റിന്മേലുള്ള ധനാഭ്യർത്ഥന ചർച്ചയും വോട്ടെടുപ്പും നടക്കും. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് 13, 14 തീയതികളിൽ സഭ ചേരില്ല.

• ഐ സി സി ചാമ്പ്യന്‍സ് ട്രോഫി ചാമ്പ്യൻമാരായി രോഹിത് ശര്‍മയും സംഘവും. ദുബൈയില്‍ നടന്ന ഫൈനലില്‍ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.

• കേരളത്തില്‍ വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് അറിയിച്ചു.

• ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനായി മാര്‍ക്ക് കാര്‍ണി കാനഡയുടെ പ്രധാനമന്ത്രിയാകും. ഒക്ടോബര്‍ 20 ന് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത് വരെയാണ് കാലാവധി.

• സൗദി എയർലൈൻസിനുപിന്നാലെ ഗൾഫ് എയറും കരിപ്പൂരിലേക്കുള്ള സർവീസ് നിർത്തുന്നു. ഏപ്രിൽ ഒന്ന‍ിന്‌ ബഹറൈൻ വിമാന കമ്പനി ഗൾഫ് എയർ കരിപ്പൂരിൽനിന്ന് പിൻവാങ്ങും.

• വിദേശത്താണെങ്കിലും സ്വന്തം വാർഡിലെ ഗ്രാമസഭയിൽ പങ്കെടുക്കാം, അഭിപ്രായങ്ങളും നിർദേശങ്ങളും അവതരിപ്പിക്കാം. ഇ- ഗവേണൻസിൽ സമാനതകളില്ലാത്ത മുന്നേറ്റത്തിന് തുടക്കമിട്ട കെ സ്‌മാർട്ട്‌ ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതോടെയാണ്‌ ഇതിന്‌ അവസരം ഒരുങ്ങുക.

• സ്കൂളുകളിൽ അടുത്ത അധ്യയനവർഷം വിതരണം ചെയ്യാനുള്ള പാഠപുസ്‌തകങ്ങൾ ജില്ലാ ഡിപ്പോയിലേക്ക്‌ എത്തിത്തുടങ്ങി. ഈ അധ്യയനവർഷം മാറിയ പുസ്‌തകങ്ങളെല്ലാം അച്ചടി പൂർത്തിയാക്കി.

• മഞ്ചേശ്വരം ബന്തിയോട് നിന്നുംകാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയേയും, അയല്‍വാസിയായ 42കാരനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0