തളിപ്പറമ്പ് : യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ പടപ്പേങ്ങാട് സ്വദേശി ഓലിയന്റകത്ത് മുഹമ്മദ് ഷഹീദ് (32) നെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ഒരു വര്‍ഷത്തിലധികമായി നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തിയതിനുമാണ്
തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരിയുടെ നിര്‍ദ്ദേശപ്രകാരം എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ മുഹമ്മദ് ഷഹീദിനെ അറസ്റ്റ് ചെയ്തത്.
എളമ്പേരം കിന്‍ഫ്രാ വ്യവസായ പാര്‍ക്കിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണ് ഷഹീദ്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.