തിരുവനന്തപുരം: കോഴിക്കോട്ടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കേസില്‍ രണ്ട് അധ്യാപകര്‍ കസ്റ്റഡിയില്‍. ഫഹദ് , ജിഷ്ണു എന്നീ അധ്യാപകരാണ് കസ്റ്റഡിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്യും. എംഎസ് സൊലൂഷ്യന്സിലെ അധ്യാപകരെ ക്രൈബ്രാഞ്ചാണ് കസ്റ്റഡിയിലെടുത്തത്.
സംസ്ഥാനത്ത് ക്രിസ്മസിനോടനുബന്ധിച്ചുള്ള പരീക്ഷകളുടെ ചോദ്യപേപ്പറുകളായിരുന്നു ചോര്‍ന്നത്. പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും ചോദ്യപേപ്പറുകളായിരുന്നു ചോര്‍ന്നത്.
ഇതിന് പിന്നാലെ ചോദ്യ പേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞിരുന്നു. വിഷയത്തില്‍ എസ്എഫ്ഐ പ്രതിഷേധം ശക്തമാക്കിയിരുന്നു.
ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ രണ്ട് അധ്യാപകരേ കസ്റ്റഡിയില്‍ എടുത്തു#Thiruvanthapuram
By
Editor
on
ഫെബ്രുവരി 05, 2025