വന്‍ കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ വില; പവന് ഇന്ന് 320 രൂപയുടെ വർധനവുണ്ടായി #Gold Rate


കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന.പവന് ഇന്ന് 320 രൂപ കൂടി വില 63,840 ആയി.ഇന്നലെ പവൻ്റെ വില 560 രൂപ കുറഞ്ഞു 63,520 ആയിരുന്നു.തുടർച്ചയായി വില കൂടിയതിനു ശേഷമാണ് ഇന്നലെ പവൻ വില കുറഞ്ഞത്.എന്നാൽ ഇന്ന് വീണ്ടും സ്വർണവിലയിൽ വർധനവുണ്ടായി.ഗ്രാമിന് 40 രൂപ കൂടി 7,980 രൂപയായി. 18 കാരറ്റിന് 52,232 രൂപയും 24 കാരറ്റിന് 69,640 രൂപയുമാണ് വില.ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്.ഈ മാസം 11ന് ചരിത്രത്തിലാദ്യമായി പവൻ്റെ വില 64,000 കടന്നിരുന്നു.അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ട്രംപിൻ്റെ നയങ്ങളുമെല്ലാം സ്വർണവിലയെ ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.നിലവിൽ ഒരു പവൻ സ്വർണത്തിന് പണിക്കൂലിയടക്കം 70,000 രൂപ. വെള്ളി വിലയിൽ മാറ്റമില്ല ഗ്രാമിന് 107 രൂപയും കിലോഗ്രാമിന് 1,07,000 രൂപയുമാണ് വില.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0