യുവാവ് കുത്തേറ്റ് മരിച്ചു#Wayanad
വയനാട്ടിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുൽപ്പള്ളി ഗാന്ധിനഗർ സ്വദേശി റിയാസ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സുഹൃത്തുക്കളുമായുള്ള മദ്യപാനത്തിനിടെയാണ് റിയാസിന് കുത്തേറ്റത്. മദ്യപാനത്തിനിടെ വാക്കുതർക്കമുണ്ടാവുകയായിരുന്നുവെന്നാണ് വിവരം. റിയാസിന് നിരവധി തവണ കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.