ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 02 ഫെബ്രുവരി 2025 - #NewsHeadlinesToday

• മധ്യവര്‍ഗ വിഭാഗത്തിന് നികുതി ഇളവുകള്‍ ഉള്‍പ്പെടെ നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബജറ്റ്‌ ധനമന്ത്രി നിർമല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

• കേരളത്തിന്റെ ദീര്‍ഘനാളത്തെ ആവശ്യമായ എംയിസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കേന്ദ്ര ബജറ്റില്‍ അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

• ബാലരാമപുരത്തെ രണ്ടര വയസ്സുകാരി ദേവെന്ദുവിൻ്റെ കൊലപാതകത്തിൽ
കൂടുതൽ പേരെ ചോദ്യം ചെയ്യാൻ പൊലീസ്.

• മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച ആദിവാസി യുവതി രാധയുടെ മകൻ അനിൽ വനംവകുപ്പിൽ താൽക്കാലിക വാച്ചറായി ജോലിയിൽ പ്രവേശിച്ചു.

• 2025-26 ലെ കേന്ദ്ര ബജറ്റ് തമിഴ്‌നാടിനെ അവഗണിച്ചെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.

• തിരുവാണിയൂർ ഗ്ലോബൽ പബ്ലിക്‌ സ്‌കൂളിലെ ഒമ്പതാംക്ലാസ്‌ വിദ്യാർഥി മിഹിർ അഹമ്മദ്‌ ഫ്ലാറ്റിൽനിന്ന് ​വീണ്‌ മരിച്ചതിൽ പൊലീസ്‌ അന്വേഷണം പുരോഗമിക്കുന്നു.

• മോചനം കാത്ത് സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും.

• ബിസിസിഐയുടെ 2025-ലെ മികച്ച അന്താരാഷ്ട്ര വനിതാ ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0