ഉപ്പള (കാസർകോട്): വാടക ക്വാർട്ടേഴ്‌സിൽ ഐടിഐ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നയാബസാറിലെ ചെറുഗോളിയിൽ വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന മുഹമ്മദ് ബാഷയുടെയും നഫീസയുടെയും മകൻ അബ്ദുൾ ഷിഹാബ് (19) മരിച്ചു.
ബുധനാഴ്ച രാവിലെ കുടുംബാംഗങ്ങൾ മുറിയിൽ പരിശോധിച്ചപ്പോഴാണ് ഷിഹാബിനെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കാസർകോട് ഐടിഐയിൽ വിദ്യാർത്ഥിയായിരുന്നു ഷിഹാബ്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ കുമ്പള പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
അതേസമയം, ഷിഹാബിന്റെ മരണത്തിന്റെ കൃത്യമായ കാരണങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മംഗല്‍പാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി, അന്വേഷണം പുരോഗമിക്കുകയാണെന്ന് കുമ്പള പോലീസ് പറഞ്ഞു.
ITI student found hanging in rented quarters

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.