ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 08 ഡിസംബർ 2025 | #NewsHeadlines

• നടിയെ ആക്രമിച്ച കേസില്‍ വിധി ഇന്ന്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. നടന്‍ ദിലീപ് ഉള്‍പ്പടെ 10 പേര്‍ പ്രതികളായ കേസിലാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നത്.

• തദ്ദേശ തെരഞ്ഞെടുപ്പിന് ഇന്ന് നിശബ്ദ പ്രചാരണം. വോട്ടര്‍മാരുടെ മനസ് കീഴടക്കാനുളള അവസാനവട്ട ശ്രമങ്ങളിലാണ് നിശബ്ദ പ്രചാരണ ദിവസം സ്ഥാനാര്‍ഥികളും നേതാക്കളും. വോട്ട് തേടിയുളള സ്ഥാനാര്‍ഥികളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രചരണം ഇന്ന് അവസാനിക്കും.

• വിമാന പ്രതിസന്ധി നേരിട്ട യാത്രക്കാർക്ക് ഇൻഡിഗോ ഇതുവരെ റീഫണ്ട് നൽകിയത് 610 കോടി. രാജ്യത്തുടനീളമുള്ള വിവിധ വിമാനത്താവളങ്ങളിലായി 3,000 ബാഗേജുകൾ യാത്രക്കാർക്ക് എത്തിച്ചുനൽകി.

• രണ്ട്‌ വർഷത്തെ ഇടവേളയ്‌ക്കുശേഷം നക്ഷത്രദീപങ്ങൾ തെളിഞ്ഞ്‌ ബെത്‌ലഹേം. ഇസ്രയേൽ– പലസ്‌തീൻ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ക്രിസ്‌മസ്‌ ആരവങ്ങളിലേക്ക്‌ മടങ്ങിയെത്തുകയാണ്‌ ബെത്‌ലഹേം.

• കൊല്ലത്ത് മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ചവറ വട്ടത്തറയിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. വട്ടത്തറ സ്വദേശി സുലേഖ ബീവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ കൊച്ചുമകൻ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

• ഉത്തർ പ്രദേശിലെ ഗാസിയാബാദാണ് ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരമെന്ന് സെന്റർ ഫോർ റിസർച്ച് ആന്റ് എനർജി ആന്റ് ക്ലീൻ എയർ പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നു. വായു മലിനീകരണംകൊണ്ട് സാധാരണ ജീവിതം ദുസ്സഹമായ ഡൽഹിയേക്കാൾ രൂക്ഷമാണ് ഗാസിയാബാദിലെ അന്തരീക്ഷ നില.

• കേരളത്തിലെ നേട്ടങ്ങള്‍ വലിയ പങ്കാണ് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ വഹിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

• സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണ നടപടികളുടെ ഭാഗമായി കണ്ടെത്താന്‍ കഴിയാത്തവരുടെ എണ്ണം 21 ലക്ഷം കടന്നു. 21,45,011 അണ്‍കളക്ടഡ് ഫോമുകളാണ് ഇന്നലെ വൈകിട്ട് വരെ രേഖപ്പെടുത്തിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0