കത്തിയമര്‍ന്ന് ലോസ് ഏഞ്ചൽസ് ; കാട്ടുതീയിൽ മരണം 24 ആയി .മരിച്ചവരിൽ ഓസ്‌ട്രേലിയൻ താരം റോറി സൈക്‌സും # washingtonlosangeles

 


 

വാഷിംഗ്ടൺ: ഹോളിവുഡ് ചലച്ചിത്ര വ്യവസായത്തിന്‍റെ തലസ്ഥാനമായ ലോസ് ഏഞ്ചൽസിൽ പടർന്നുപിടിച്ച കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 24 ആയി ഉയർന്നു. പാലിസേഡ്സ് പ്രദേശത്ത് എട്ട് പേരും ഈറ്റൺ പ്രദേശത്ത് പതിനാറ് പേരും മരിച്ചു. മരിച്ചവരിൽ ഓസ്‌ട്രേലിയൻ നടൻ റോറി സൈക്‌സും ഉൾപ്പെടുന്നു. 1990 കളിൽ ബ്രിട്ടീഷ് ടിവി ഷോയായ കിഡ്ഡി കാപ്പേഴ്‌സിന്റെ താരമായിരുന്നു റോറി.

തീപിടുത്തത്തിൽ ആയിരക്കണക്കിന് വീടുകൾ ഉൾപ്പെടെ 12,000 കെട്ടിടങ്ങൾ നശിച്ചതായി റിപ്പോർട്ടുണ്ട്. പ്രദേശത്ത് നിന്ന് ഏകദേശം 100,000 ആളുകളെ ഒഴിപ്പിക്കേണ്ടിവന്നു. പാലിസേഡ്സിലെ 23,600 ഏക്കറിലേക്ക് തീ പടർന്നപ്പോൾ, ഈറ്റൺ പ്രദേശത്ത് 14,000 ഏക്കർ കത്തിനശിച്ചു. 135-150 ബില്യൺ ഡോളറിന്റെ നാശനഷ്ടം കണക്കാക്കുന്നു. ആന്റണി ഹോപ്കിൻസ്, പാരീസ് ഹിൽട്ടൺ, മെൽ ഗിബ്‌സൺ, ബില്ലി ക്രിസ്റ്റൽ എന്നിവരുൾപ്പെടെ നിരവധി സൂപ്പർതാരങ്ങളുടെ വീടുകൾ തീപിടുത്തത്തിൽ നശിച്ചു.

ലോസ് ഏഞ്ചൽസ് ഉൾപ്പെടുന്ന കാലിഫോർണിയ സംസ്ഥാന ഗവർണർ ഗാവിൻ ന്യൂസം, കാട്ടുതീ യുഎസ് ചരിത്രത്തിലെ ഏറ്റവും വിനാശകരമായ പ്രകൃതി ദുരന്തമായിരിക്കുമെന്ന് പറഞ്ഞു. മേഖലയിലെ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ എൽ.എ. 2.0 സാധ്യമാക്കുന്നതിനായി ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0