• ഹ്യൂമന്‍ മെറ്റാ ന്യൂമോ വൈറസ് (HMPV) ബാധ ബെംഗളൂരുവിൽ രണ്ടുപേരില്‍ കണ്ടെത്തിയതായി സ്ഥിരീകരണം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
• ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
• കേരള നിയമസഭയുട അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിന് ഇന്ന്
തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
• അതിശൈത്യത്തിൽ വലഞ്ഞ് ഉത്തരേന്ത്യ. കനത്ത മൂടൽമഞ്ഞിൽ വ്യോമ – ട്രെയിൻ ഗതാഗതം താറുമാറായി.
• കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോരാജിവച്ചു. ലിബറല്‍
പാര്‍ട്ടിക്കകത്തുതന്നെ ട്രൂഡോ സ്ഥാനമൊഴിയണമെന്ന ആവശ്യം ഉയര്‍ന്ന
സാഹചര്യത്തിലാണ് പദവിയൊഴിയുന്നത്.
• എല്ലാവർക്കും ഭൂമിയും വീടും അതിവേഗം ലഭ്യമാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് റവന്യു മന്ത്രി കെ രാജൻ.
• ഗോൾഡൻ ഗ്ലോബ്സിൽ തിളങ്ങി ഫ്രഞ്ച് മ്യൂസിക്കൽ കോമഡി എമിലിയ പെരെസ്.
മികച്ച വിദേശഭാഷാ സിനിമയ്ക്കുള്ള ഗോൾഡൻ ഗ്ലോബ്സ് നേടിയ ചിത്രം ആകെ നാല്
അവാർഡുകൾ നേടി.
• അമേരിക്കയുടെ 47-ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപിനെ പ്രഖ്യാപിച്ചു. യു.എസ്.
കോൺഗ്രസിന്റെ സംയുക്തസമ്മേളനത്തിലാണ് ട്രംപിന്റെ വിജയം അംഗീകരിച്ചത്.