കണ്ണൂര്‍ : കമ്പിൽ മാപ്പിള ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി ഭവത് മാനവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്‌കൂളിലെ മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്തു. ഹയർസെക്കൻഡറി വകുപ്പ് ആർഡിഡിയാണ് സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.
വിദ്യാർത്ഥിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നടപടി. ഹയർ സെക്കൻഡറി വിഭാഗം ഫിസിക്സ് അധ്യാപകൻ ഗിരീഷ് ടി.വി., ബോട്ടണി അധ്യാപകൻ ആനന്ദ് എ.കെ., ഗണിതശാസ്ത്ര അധ്യാപകൻ അനീഷ് ഇ.പി. എന്നിവരെ 15 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു.
ജനുവരി എട്ടിനാണ് ഭവത് മാനവ് ആത്മഹത്യ ചെയ്തത്.കുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്‌കൂൾ അദ്ധ്യാപകരുടെ മാനസിക പീഡനം മൂലമാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്ന് കാണിച്ച് കുടുംബം നൽകിയ പരാതിയെ തുടർന്നാണ് നടപടി.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056