തിരുവനന്തപുരത്ത് വീണ്ടും സ്‌കൂൾ വിദ്യാർഥിയെ അധ്യാപകൻ മർദിച്ചു. അച്ചടക്കം പാലിച്ചില്ലെന്ന് ആരോപിച്ച് അധ്യാപകൻ വിദ്യാർത്ഥിയുടെ കൈയ്യിൽ ക്രൂരമായി മർദ്ദിച്ചു. വിളപ്പിൽശാല ഗവൺമെൻ്റ് യുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി ബദരീനാഥിനാണ് പരിക്കേറ്റത്. സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപിക ജയ റോഷ്‌വിൻ ആണ് കുട്ടിയെ മർദിച്ചത്. കുട്ടിയെ പേരൂർക്കട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ 10നാണ് സംഭവം. ഉച്ചകഴിഞ്ഞ് ഇടവേളയിൽ ക്യൂവിൽ നടക്കുമ്പോൾ കൈകൾ പിന്നിൽ കെട്ടിയില്ലെന്നാരോപിച്ചാണ് അധ്യാപിക കുട്ടിയെ മർദിച്ചതെന്ന് വിദ്യാർത്ഥിയുടെ അമ്മ പറഞ്ഞു. അധ്യാപികയ്‌ക്കെതിരെ വീട്ടുകാർ പോലീസിൽ പരാതി നൽകി.