സംസ്ഥാനത്തെ റേഷൻ കടയുടമകൾ ഇന്ന് കടകൾ അടച്ച് പ്രതിഷേധിക്കും. സർക്കാർ കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം റേഷൻ കടയുടമകൾ കടകൾ അടപ്പിച്ചു.
സെപ്തംബർ-ഒക്ടോബർ മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുക, കൊവിഡ് കാലത്ത് നൽകിയ കിറ്റ് കമ്മീഷൻ പൂർണമായും വിതരണം ചെയ്യുക, ഓണത്തിന് പ്രഖ്യാപിച്ച ഉത്സവബത്ത വിതരണം ചെയ്യുക എന്നിവയാണ് ആവശ്യങ്ങൾ.
റേഷൻ കോർഡിനേഷൻ കമ്മിറ്റിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുന്നിൽ ധർണ സമരം നടത്താനും വ്യാപാരികൾ തീരുമാനിച്ചിട്ടുണ്ട്. കേരള സ്‌റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സമരത്തിൽ നിന്ന് വിട്ടുനിൽക്കുകയും കടകൾ തുറക്കുകയും ചെയ്യും.