കെഎസ്ആർടിസി ബസിൽ നിന്ന് വീണ യുവതിക്ക് ദാരുണാന്ത്യം. ഇടുക്കി ഏലപ്പാറയിലാണ് സംഭവം. കെഎസ്ആർടിസി ബസിൻ്റെ വാതിൽ തുറന്ന് യുവതി പുറത്തേക്ക് വീണു. സ്വര്‍ണമ്മയാണ് മരിച്ചത്.
കുമളിയിൽ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ചിന്നാറിൽ നിന്ന് നാല് മൈൽ അകലെ ഏറമ്പാടത്താണ് അപകടം. ഒരു വളവിൽ വാതിൽ തുറക്കുകയായിരുന്നു.
എങ്ങനെയാണ് വാതിൽ തുറന്നത് എന്നതിനെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തിവരികയാണ്. സ്വർണമ്മ ബസിൽ കയറിയതിനു ശേഷമാണ് വാതിൽ തുറന്നതും വാഹനം അൽപ്പം നീങ്ങിയതും. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും പുറത്ത് വന്നിട്ടില്ല.