ക്രെയിന്‍, ഫോര്‍ക്ക് ലിഫ്റ്റ് പഠന രംഗത്ത് ശ്രദ്ധേയമായി കണ്ണൂര്‍ തളിപ്പറമ്പിലെ ഹാം ഇന്‍സ്റ്റിറ്റ്യൂട്ട്. പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും ഈ മേഖലയില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു കണ്ണൂര്‍ തളിപ്പറമ്പിലെ നാടുകാണി കിന്‍ഫ്രാ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ഹാം ഇന്‍സ്റ്റിറ്റ്യൂട്ട്.
മലബാറിന്‍റെ കരിയര്‍ മേഖലയില്‍ പരിചിതമല്ലാതിരുന്ന ഹെവി എക്വിപ്മെന്റ് ട്രെയിനിംഗ് രീതികളാണ് ഏറ്റവും ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ഇവിടെ പഠിപ്പിക്കുന്നത്. അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന കണ്‍സ്ട്രക്ഷന്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, ടെലി കമ്യൂണിക്കേഷന്‍,ഷിപ്പിംഗ് &ലോജിസ്റ്റിക്ക് തുടങ്ങി എല്ലാ മേഖലകളിലേക്കും ആവശ്യമായ ലിഫ്റ്റിംഗ് ഓപ്പറേഷന്‍ ട്രെയിനിങ്ങുകള്‍ അടങ്ങിയ കോഴ്സുകള്‍ ആണ് ഹാം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നോട്ട് വെക്കുന്നത്.
മുന്‍കാലങ്ങളില്‍ മറ്റ് ജില്ലകളിലോ സംസ്ഥാനങ്ങളിലോ പോയി പഠിക്കേണ്ടിയിരുന്ന സാഹചര്യമായിരുന്നു ഹെവി എക്വിപ്മെന്റ്റ് മേഖലയില്‍ മലബാറിന് ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ കോഴ്സ് ഫീസിനോടൊപ്പം ഉയര്‍ന്ന താമസ ഭക്ഷണ ചിലവുകളും ഇത്തരം കോഴ്സുകള്‍ പഠിക്കുന്നതില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെ പിന്നോട്ട് വലിച്ചു.
എനാല്‍ മികച്ച തൊഴില്‍ നൈപുണ്യവും അതോടൊപ്പം ഭാഷാ പരിജ്ഞാനവും ഉള്ള ഹെവി എക്വിപ്മെന്റ്റ് ഓപ്പറേറ്റര്‍മാരുടെ അഭാവം വിദേശ രാജ്യങ്ങളിലെ സൈറ്റുകളില്‍ രൂക്ഷമാവുകയും റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ഉദ്യോഗാര്‍ത്ഥികളെ തേടി വരികയും ചെയ്തതോടെ കേരളത്തിലും ഇത്തരം കോഴ്സുകള്‍ ആരംഭിക്കുവാനുള്ള സാഹചര്യം ഉണ്ടായി. എന്നാല്‍ ഇത്തരം സ്ഥാപനങ്ങള്‍ തെക്കന്‍ - മധ്യ കേരളത്തില്‍ മാത്രം സാന്നിധ്യം ഉറപ്പിച്ചപ്പോള്‍ മലബാറിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ഇത്തരം കോഴ്സുകള്‍ പഠിക്കുന്നതിന് ചിലവ് ഒരു തടസ്സമായി. ഈ സാഹചര്യത്തിലാണ് ഹാം ഇന്‍സ്റ്റിറ്റ്യൂട്ട് അവരുടെ സേവനം കണ്ണൂര്‍ തളിപ്പറമ്പില്‍ ആരംഭിക്കുന്നത്.ഹെവി മിഷ്യനറി പഠനത്തിലെ സങ്കീര്‍ണ്ണത ചിലപ്പോഴൊക്കെ ട്രെയിനികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നതിനാല്‍ പഠനം ഏറ്റവും ലളിതവും അപകട രഹിതവും ആക്കുവാനായി കമ്പ്യൂട്ടര്‍ അതിഷ്ഠിത ലാബ് ട്രെയിനിംഗ് ആയ സിമുലേറ്റര്‍ ഈ മേഖലയില്‍ ആദ്യമായി സിലബസ്സില്‍ ഉള്‍പ്പെടുത്തിയത് ഉള്‍പ്പടെ പല തരത്തിലുള്ള വ്യത്യസ്തതകളും ഹാം കൊണ്ടുവന്നിട്ടുണ്ട്.
വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന അതെ ക്രെയിനില്‍ തന്നെ നേരിട്ട് പ്രായോഗിക പരിശീലനം നല്‍കുന്നത് വഴി ജോലി ലഭിച്ചു കഴിഞ്ഞതിന് ശേഷവും പ്രവര്‍ത്തിക്കുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല.
ഭക്ഷണത്തോട് കൂടിയ മികച്ച ഹോസ്റ്റല്‍ സൗകര്യം, എല്ലാ കോഴ്സുകളോടൊപ്പവും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പേഴ്സനാലിറ്റി ഡെവലപ്മെന്റ്, ഇന്റെര്‍വ്യൂ ടിപ്പ്സ്, ഇന്‍ഡസ്റ്റ്റിയല്‍ എക്സ്പെര്‍ട്ടുകള്‍ ഉള്‍പ്പെട്ട പാനല്‍ ഉള്‍ക്കൊള്ളുന്ന മോക്ക് ഇന്റര്‍വ്യൂ തുടങ്ങിയവ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ഹാമിനെ വ്യത്യസ്ഥമാക്കുന്ന കാര്യങ്ങളാണ്.
ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള ഡിജിറ്റല്‍ ക്ലാസ് റൂമുകള്‍, പത്ത് വര്‍ഷത്തിലധികം വിദേശരാജ്യങ്ങളില്‍ ആധുനിക എക്വിപ്മെന്റുകളില്‍ ഔപചാരിക ട്രെയിനിംഗ് ഉള്‍പ്പടെ ലഭിച്ച ഫാക്വല്‍റ്റികള്‍ ആണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്.
മുഴുവന്‍ ട്രെയിനികള്‍ക്കും പ്ലേസ്മെന്റ് അസിസ്റ്റന്‍സ് കൂടി സ്ഥാപനം അവകാശപ്പെടുന്നുണ്ട്. ഇന്ത്യയിലെയും വിദേശങ്ങളിലെയും പ്രധാന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നിരവധിപ്പേര്‍ ഹാം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രെയിനിംഗ് കഴിഞ്ഞവരാണ് എന്നത് സ്ഥാപനത്തിന്റെ പഠന ഗുണമേന്മയുടെ അളവുകോല്‍ ആണ്.
RTO ലൈസന്‍സിനോടൊപ്പം വിദേശ രാജ്യങ്ങള്‍ ഉള്‍പ്പടെ അംഗീകരിക്കുന്ന STED കൌണ്‍സില്‍, BSS, വേള്‍ഡ്സ്കില്‍ കൗണ്‍സില്‍ എന്നിവയുടെ സര്‍ട്ടിഫിക്കേറ്റ് ആണ് പഠിച്ചിറങ്ങുന്നവര്‍ക്ക് ലഭ്യമാക്കുന്നത്. അതിനാല്‍ തന്നെ കോഴ്സ് ഗുണമേന്മയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടായിരിക്കുകയില്ലെന്ന് മാനെജ്മെന്റ് പറയുന്നു.
ഹെവി എക്വിപ്മെന്റ് ട്രെയിനിങ്ങിനോടൊപ്പം ഡിപ്ലോമ ഇന്‍ എസി ടെക്നീഷ്യന്‍, കാര്‍ എസി ടെക്നീഷ്യന്‍ എന്നെ കോഴ്സുകളും ഹാമില്‍ നടത്തി വരുന്നു. AC ടെക്നീഷ്യന്‍ കൊഴ്സിനോപ്പം കോഴ്സുകള്‍ക്കും ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് അംഗീകൃത സര്‍ട്ടിഫിക്കറ്റ്, തൊഴില്‍ സംരംഭകത്വ പരിശീലനം, എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു.
കോഴ്സുകളും ആയി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ക്കായി ഈ നമ്പറില്‍ വിളിക്കുക : +91 9151 33 88 22
ക്രെയിന്‍, ഫോര്‍ക്ക്ലിഫ്റ്റ് എന്നിവയുടെ ട്രെയിനിങ്ങുകളോടൊപ്പം ഇവയുടെ സേവനം ആവശ്യമുള്ളവര്‍ക്കും ഹാമുമായി ബന്ധപ്പെടാവുന്നതാണ്.
ഹാം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിലാസം :
കിന്‍ഫ്ര പാര്‍ക്ക്, നാടുകാണി, തളിപ്പറമ്പ, കണ്ണൂര്‍ ജില്ല, കേരളം