ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം കേരളത്തിൽ വ്യാപകമാണ്. സംസ്ഥാനത്ത് ഈ വർഷം 17,865 പേർക്കാണ് രോഗം ബാധിച്ചത്. മുമ്പ് ആരോഗ്യത്തിന് വലിയ ഭീഷണിയൊന്നുമല്ലാതിരുന്ന ഹെപ്പറ്റൈറ്റിസ് എ ഇപ്പോൾ ഗുരുതരാവസ്ഥയിലാണ്. 82 പേരാണ് ഈ വർഷം രോഗം ബാധിച്ച് മരിച്ചത്.
കരൾ ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങളുടെ പ്രവർത്തന വൈകല്യമാണ് കാരണം. കുടിക്കുന്ന വെള്ളത്തിന് കുഴപ്പമുണ്ട് എന്നാണ് മഞ്ഞപ്പിത്തം സൂചിപ്പിക്കുന്നത്. ഒപ്പം ശുചിത്വമില്ലായ്മയും.