ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പുകളുടെ ഫലം വന്നുതുടങ്ങി.ചേലക്കരയിൽ യു.ആർ.പ്രദീപ് തൊട്ടുപിന്നിൽ നിൽക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെക്കാൾ ബഹുദൂരം മുന്നിലാണ്. യു.ആർ.പ്രദീപിന് 11,000-ത്തിലധികം വോട്ടിൻ്റെ ലീഡുണ്ട്.
പാലക്കാട്ടും വയനാട്ടിലും യുഡിഎഫ് സ്ഥാനാർത്ഥികളാണ് മുന്നിൽ. പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂറ്റാറ്റിലിന് 13,000 വോട്ടിൻ്റെ ലീഡുണ്ട്. ഇതുവരെയുള്ള കണക്ക് പ്രകാരം മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 500ലധികം വോട്ടുകളാണ് എൽഡിഎഫിന് ലഭിച്ചത്. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 3,43,000 വോട്ടുകൾക്ക് മുന്നിലാണ്.