By Election എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
By Election എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 38 വാർഡുകളിലേക്ക് വോട്ടെടുപ്പ് ആരംഭിച്ചു #ByElection

Post Image
തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് ആറ് മണി വരെ തുടരും. കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലായി 126 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഇതിനായി 385 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

രണ്ട് കോർപ്പറേഷൻ ഡിവിഷൻ, മൂന്ന് നഗരസഭാ ഡിവിഷൻ, മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷൻ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ, 23 പഞ്ചായത്ത് വാർഡ് എന്നിവിടങ്ങളിലാണ് ഈ ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇതിനുണ്ട്.

പ്രാദേശിക തലത്തിൽ ഭരണത്തിൽ പങ്കാളികളാകാൻ ജനങ്ങൾക്ക് ലഭിക്കുന്ന അവസരം കൂടിയാണ് ഈ തെരഞ്ഞെടുപ്പുകൾ. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് നേരിട്ടുള്ള പരിഹാരം കാണുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ പങ്കാണുള്ളത്. ഓരോ വോട്ടും വികസനത്തിനും ജനക്ഷേമത്തിനും വഴിയൊരുക്കും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ പോളിംഗ് ബൂത്തുകളിലേക്ക് എത്തുന്നത്.

വോട്ടെണ്ണൽ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. തെരഞ്ഞെടുപ്പ് ഫലങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in എന്ന വെബ്സൈറ്റിലെ TREND വിഭാഗത്തിൽ തത്സമയം ലഭ്യമാകും.


Hashtags: #KeralaByElection #LocalBodyElection #KeralaPolitics #Voting #ElectionUpdate #Thiruvananthapuram #Kerala

ചേലക്കരയിൽ യു ആർ പ്രദീപ് വിജയിച്ചു... #Byelection

  


ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ തേരോട്ടം. 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു ആർ പ്രദീപ് വിജയിച്ചു. 64,259 വോട്ടുകളാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചത്. ചേലക്കരയിലാണ് രാഷ്ട്രീയ മത്സരം നടക്കുന്നതെന്ന് അവകാശ വാദം ഉന്നയിച്ച കോൺ​ഗ്രസിന്റെ സ്ഥാനാർഥി രമ്യ ഹരിദാസിന് 52,137 വോട്ടാണ് ലഭിച്ചത്. പ്രതിപക്ഷത്തിന്റെയും സർക്കാരിന്റെയും വിലയിരുത്തൽ നടന്ന തെരഞ്ഞെടുപ്പായിരുന്നു ചേലക്കരയിലേത്. ഒരു വർ​ഗീയ വാദികളുടെയും വോട്ടുകൾ വേണ്ടെന്നു പറഞ്ഞുകൊണ്ടായിരുന്നു സിപിഐ എം തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പൊതുപ്രവർത്തകനായ യു ആർ പ്രദീപിനെയും എൽഡിഎഫിനെയും ചേലക്കരയിലെ ജനങ്ങൾ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്.

പഞ്ചാബിൽ തകർന്നടിഞ്ഞ്‌ ബിജെപി... #Election

 




പഞ്ചാബിൽ തകർന്നടിഞ്ഞ്‌ ബിജെപി. ബിജെപിയെ മൂന്നാമതാക്കി പഞ്ചാബ്‌. പഞ്ചാബ്‌ നിയമസഭാ ഉപതെരരഞ്ഞെടുപ്പ്‌ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയെ പിന്നിലാക്കി നാലിൽ മൂന്നിടത്തും മുന്നിട്ടുനിൽക്കുകയാണ്‌  ആം ആദ്‌മി പാർടി(എഎപി).  ചബ്ബേവാലിലും ഗിദ്ദർബാഹയിലും ദേരാ ബാബ നാനാകിലുമാണ്‌  എഎപി മുന്നിട്ടുനിൽക്കുന്നത്‌.  ബർണാലയിൽ കോൺഗ്രസുമാണ്‌  മുന്നേറുന്നത്‌. തെരഞ്ഞെടുപ്പ്‌ നടക്കുന്ന നാലു മണ്ഡലങ്ങളിലും മൂന്നാമതാണ്‌ ബിജെപി.

പതിമൂന്നാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ചബ്ബേവാലിൽ എഎപിയുടെ ഇഷാങ്ക് കുമാർ ചബ്ബേവാൽ 26050  വോട്ടുകൾക്ക് ലീഡ് നേടിയിരിക്കുകയാണ്‌.

ഗിദ്ദർബാഹയിൽ ആറ്‌ റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ, എഎപിയുടെ ഹർദീപ് സിംഗ് ഡിംപി ധില്ലൻ 9604 വോട്ടുകൾക്കാണ്‌ ലീഡ്‌ ചെയ്യുന്നത്‌. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ വാറിങ്ങിന്റെ ഭാര്യ അമൃത വാറിങ്ങാണ്‌ രണ്ടാം സ്ഥാനത്ത്‌. ഗിദ്ദർബാഹയിൽ ബിജെപിയുടെ സ്ഥാനാർഥി പഞ്ചാബ് മുൻ ധനമന്ത്രി മൻപ്രീത് സിംഗ് ബാദലാണ്. 6936 വോട്ടുകൾ മാത്രമാണ്‌ ബാദലിന്‌ നേടാനായത്‌.  ബാദലിന്റെ മൂന്നാം സ്ഥാനം ദേശീയ തലത്തിൽതന്നെ ബിജെപിക്ക്‌ തിരിച്ചടിയാണ്‌.

പാലക്കാടും വയനാടും യുഡിഎഫിന് ലീഡ്... #ByElection

 


ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പുകളുടെ ഫലം വന്നുതുടങ്ങി.ചേലക്കരയിൽ യു.ആർ.പ്രദീപ് തൊട്ടുപിന്നിൽ നിൽക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെക്കാൾ ബഹുദൂരം മുന്നിലാണ്. യു.ആർ.പ്രദീപിന് 11,000-ത്തിലധികം വോട്ടിൻ്റെ ലീഡുണ്ട്.

പാലക്കാട്ടും വയനാട്ടിലും യുഡിഎഫ് സ്ഥാനാർത്ഥികളാണ് മുന്നിൽ. പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂറ്റാറ്റിലിന് 13,000 വോട്ടിൻ്റെ ലീഡുണ്ട്. ഇതുവരെയുള്ള കണക്ക് പ്രകാരം മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 500ലധികം വോട്ടുകളാണ് എൽഡിഎഫിന് ലഭിച്ചത്. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 3,43,000 വോട്ടുകൾക്ക് മുന്നിലാണ്.

ചേലക്കരയിൽ‌ വിജയമുറപ്പിച്ച് എൽഡിഎഫ്, വയനാട് പ്രിയങ്കക്കൊപ്പം... #ByElection

 


 പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ലീഡ് നില ഒരു നിമിഷം കൊണ്ട് മാറുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂറ്റയാണ് മണ്ഡലത്തിൽ നിലവിൽ ലീഡ് ചെയ്യുന്നത്. 1400ൽ അധികം വോട്ടിൻ്റെ ലീഡാണ് രാഹുലിന്. മുൻ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ട് നേടാൻ എൽഡിഎഫിന് കഴിഞ്ഞു.

ചേലക്കരയിൽ എൽഡിഎഫ് വിജയം ഉറപ്പിച്ചു. തൊട്ടുപിന്നിൽ നിൽക്കുന്ന യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനേക്കാൾ ഏറെ മുന്നിലാണ് എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ്. യു.ആർ.പ്രദീപിന് 9200ൽ അധികം വോട്ടിൻ്റെ ലീഡുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യു.ആർ.പ്രദീപ് 32,528 വോട്ടുകൾ നേടിയിട്ടുണ്ട്. യു.ആർ.പ്രദീപിൻ്റെ ഭൂരിപക്ഷം 15,000 കടക്കുമെന്നാണ് സൂചന. 'ഈ ചേലക്കര ഒരു ചെങ്കോട്ടയാണ്' തെരഞ്ഞെടുപ്പ് ഫലം വിലയിരിത്തിക്കൊണ്ടുള്ള മുൻ ചേലക്കര എം.എൽ.എ.യും ആലത്തൂർ എം.പി.യുമായ കെ.രാധാകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചത്. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 2,10,000 വോട്ടുകൾക്ക് മുന്നിലാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0