• മണിപ്പൂരിൽ സംഘർഷം
രൂക്ഷമായി തുടരുന്നു. ഇംഫാൽ താഴ്വരയിലെ മുഴുവൻ സ്‌കൂളുകളും രണ്ട് ദിവസം
കൂടി അടച്ചിടും. നേരത്തെ സ്കൂളുകൾ തിങ്കളാഴ്ച മുതൽ തുറന്ന്
പ്രവർത്തിക്കുമെന്നായിരുന്നു അറിയിച്ചത്.
• പൊതുജനങ്ങളുടെ പരാതികൾ
പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കരുതലും
കൈത്താങ്ങും’ താലൂക്കുതല അദാലത്തുകൾ ഡിസംബർ ഒമ്പത് മുതൽ ജനുവരി 13 വരെ
നടക്കും.
• അങ്കണവാടിയിൽ കുഞ്ഞു വീണ് ഗുരുതര പരിക്കേറ്റ സംഭവത്തിൽ
മാറനല്ലൂർ എട്ടാം വാർഡ് അംഗണവാടി അധ്യാപിക ശുഭലക്ഷ്മിയെയും അങ്കണവാടി ഹെൽപ്പർ ലതയെയും സസ്പെൻഡ് ചെയ്തു.• പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം. ഡിസംബര്‍ ഇരുപത്
വരെയാണ് സമ്മേളന കാലയളവ്. വഖഫ് നിയമ ഭേദഗതി ബില്‍ പാസാക്കാനും, ഒരു രാജ്യം
ഒരു തെരഞ്ഞെടുപ്പ് ബില്ലടക്കം 15 സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനുമാണ്
സര്‍ക്കാർ തീരുമാനം.
• മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക പാക്കേജ് ഉൾപ്പെടെയുള്ള
വിഷയങ്ങളിൽ ഡൽഹിയിലെ പ്രതിനിധി കെവി തോമസ് ഇന്ന് കേന്ദ്ര ധനമന്ത്രിയുമായി
കൂടിക്കാഴ്ച നടത്തും. പാർലമെന്റിലെ ധനമന്ത്രിയുടെ ഓഫീസിൽ വൈകീട്ടാണ്
കൂടിക്കാഴ്ച.
• സംസ്ഥാനത്ത് മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍
കരാര്‍/ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവര്‍ക്കെല്ലാം ഇനി എംപ്ലോയീസ്
പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) ആനൂകൂല്യം.
• ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ പള്ളിസർവേയെ എതിർത്ത് ജനക്കൂട്ടവും
പോലീസുമായുണ്ടായ സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. സംഘർഷത്തെത്തുടർന്ന് പത്തുപേർ അറസ്റ്റിലായി.