പുലിയുടെ ആക്രമണത്തിൽ വളർത്തുനായയ്ക്ക് പരിക്ക്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് ആലക്കാട് കടിങ്ങിനാംപൊയിലിലെ കെ.വി.ശ്രീധരൻ്റെ വളർത്തുനായയെ പുലി ആക്രമിച്ചത്. ശ്രീധരനും മകളും വീടിന് സമീപം ആടിനെ മേയ്ക്കുന്നതിനിടെയാണ് കുടുംബത്തിലെ വളർത്തുനായയുടെ അസാധാരണമായ കരച്ചിൽ കേട്ടത്. പരിശോധിച്ചപ്പോൾ പുലി ആടിനെ കടിച്ചു പിടിച്ച് നിൽക്കുന്നതാണ് കണ്ടത്. വനംവകുപ്പ് അധികൃതരും വെറ്ററിനറി ഡോക്ടറും സ്ഥലത്തെത്തി. പ്രദേശത്ത് മൂന്ന് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവ തിങ്കളാഴ്ച സ്ഥാപിക്കും. കാങ്കോൽ---ആലപ്പടം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പുലിയെ കണ്ടതായി റിപ്പോർട്ട്.