• മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതില്‍
അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ
അറിയിച്ചു.
• ഉത്തര്‍പ്രദേശ് ഝാൻസിയിലെ സര്‍ക്കാര്‍ മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിൽ പത്തു നവജാതശിശുക്കള്‍ക്ക് ദാരുണാന്ത്യം. 16 പേര്‍ക്ക് പരിക്കേറ്റു.
• മുണ്ടകൈ,ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനക്കെതിരെ 19 ന് വയനാട്ടിൽ ഹർത്താൽ ആചരിക്കും.
• വായുമലിനീകരണം രൂക്ഷമായി തുടരുന്നതിനിടെ ഡല്‍ഹിയില്‍ ഓഫീസുകളുടെ
പ്രവര്‍ത്തനസമയത്തില്‍ മാറ്റം. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ
ഭാഗമായാണ് ഓഫീസ് പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്താന്‍ മുഖ്യമന്ത്രി
അതിഷിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തത്.
• റിയാദിൽ ജയിൽമോചനം
കാത്തുകഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീമിന്റെ
മോചനത്തിനായി ക്രൗഡ് ഫണ്ടിങ്ങിലൂടെ 47,87,65,347 രൂപ സമാഹരിച്ചതായി
അബ്ദുറഹീം നിയമസഹായസമിതി ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ
അറിയിച്ചു.
• വയനാടിനോടുള്ള അവഗണന കേന്ദ്രം കേരളത്തോട് കാണിക്കുന്നത് അങ്ങേയറ്റത്തെ ക്രൂരതയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ.
• ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-20 ഉടന്‍ വിക്ഷേപണത്തിന്.
ജിസാറ്റ്-എന്‍2 എന്ന പേരിലും അറിയപ്പെടുന്ന ഉപഗ്രഹം ഇലോണ്‍ മസ്‌കിന്റെ
സ്പേസ് എക്‌സ് ഫാല്‍കണ്‍ 9 റോക്കറ്റിലാണ് വിക്ഷേപണം നടത്തുക.
• ഗുജറാത്ത് തീരത്ത് കടലില്‍ മല്‍സ്യബന്ധ ബോട്ടില്‍നിന്ന് 700 കിലോ ഗ്രാം
മെത്താംഫെറ്റമിന്‍ പിടികൂടി. എട്ട് ഇറാന്‍ പൗരന്‍മാരെ അറസ്റ്റ് ചെയ്തു.