മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ കേന്ദ്രസർക്കാരിൻ്റെ വഞ്ചനയ്ക്കും അനീതിക്കുമെതിരെ എൽഡിഎഫ് ചൊവ്വാഴ്ച വയനാട്ടിൽ ഹർത്താൽ ആചരിക്കും. ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിൻ്റെ ആവശ്യം നിരസിച്ചതിലും പ്രത്യേക സഹായം നിഷേധിച്ചതിലും പ്രതിഷേധിച്ചാണ് ഹർത്താൽ.
രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ എന്ന് എൽഡിഎഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ അറിയിച്ചു. 19ന് യുഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.