തമിഴ്നാട്ടിലെ ചെന്നൈയിൽ നിന്ന് ശബരിമല തീർഥാടകരുമായി പോയ മിനിബസ് മറിഞ്ഞ് 15 പേർക്ക് പരിക്കേറ്റു. പാലക്കാട്-മണ്ണുത്തി ദേശീയപാതയിൽ വടക്കാഞ്ചേരി അഞ്ചുമൂർത്തിമംഗലം കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം ബുധനാഴ്ച പുലർച്ചെ 12.30ഓടെയായിരുന്നു അപകടം.
ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പച്ചക്കറി കയറ്റി വരികയായിരുന്ന മിനിലോറി ബസിൻ്റെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. വടക്കാഞ്ചേരി പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. ആകെ 24 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.