കഴക്കൂട്ടത്ത് ഹോട്ടൽ ജീവനക്കാരന് ഗുണ്ടാ ആക്രമണത്തിൽ വെട്ടേറ്റു. കഴക്കൂട്ടം ജംക്‌ഷനിലെ കൽപ്പാത്തി ഹോട്ടലിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. കഴക്കൂട്ടം സ്വദേശി വിജീഷ് (സാതി), സഹോദരൻ വിനീഷ് (കിട്ടു) എന്നിവരാണ് ഹോട്ടലിന് നേരെ ആക്രമണം നടത്തിയത്.
ഒരാഴ്ച മുൻപ് വിനീഷ് മദ്യപിച്ച് ഹോട്ടലിലെത്തി ഗുണ്ടാ പിരിവ് 
ആവശ്യപ്പെട്ടതിനെ തുടർന്ന് തർക്കമുണ്ടാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ 
ആയിരുന്നു ആക്രമണം എന്നാണ് വിവരം. ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാരനായ 
വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാന്റെ കൈപ്പത്തിക്ക് വെട്ടേറ്റു. 
വെട്ടുകത്തി കൊണ്ട് കഴുത്തിൽ വെട്ടിയത് തടഞ്ഞപ്പോഴാണ് തൗഫീഖിന്റെ കൈയിൽ 
വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ തൗഫീഖിനെ തിരുവനന്തപുരം മെഡിക്കൽ 
കോളജിൽ പ്രവേശിച്ചു.
ആക്രമണം നടത്തി രക്ഷപ്പെട്ട പ്രതിയെ പൊലീസ് ഉടൻ പിടികൂടി. സംഭവത്തിൽ കഴക്കൂട്ടം പോലീസ് കേസെടുത്തു. അറസ്റ്റിലായ ഇരുവരും വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ്.

 വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.