ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 15 നവംബർ 2024 | #NewsHeadlinesToday

• ആന എഴുന്നള്ളിപ്പിൽ കർശന മാർഗ നിർദേശങ്ങളുമായി ഹൈക്കോടതി. തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ എഴുന്നള്ളിപ്പിന് നിർത്തരുത്, ആരോഗ്യസ്ഥിതി സംബന്ധിച്ച സർട്ടിഫിക്കറ്റ് സംഘാടകർ ഉറപ്പാക്കണം തുടങ്ങിയവ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.

• കാസർകോട് നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരണം ആറായി. നീലേശ്വരം സ്വദേശി പത്മനാഭൻ ആണ് മരിച്ചത്.

• ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ അദ്ദേഹം നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തും. ആത്മകഥിയിലെ ഗൂഡാലോചന ആരോപിച്ചാണ് പരാതി.

• കൊടകര കള്ളപ്പണ കേസിൽ ഇഡിക്കും ആദായ നികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയുടെ നോട്ടീസ്.മൂന്നാഴ്ചയ്ക്കകം അന്വേഷണം പുരോഗതി അറിയിക്കാന്‍ ഇ ഡിയ്ക്ക് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.

• മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് ശബരിമല നട ഇന്ന് തുറക്കും. തീർത്ഥാടകരെ വരവേൽക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ചേർന്ന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി.

• മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസർക്കാർ. ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ മാനദണ്ഡം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചു.

• അഡാനി കമ്പനിയും സെക്യൂരിറ്റിസ് ആന്റ് എക്സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അധ്യക്ഷ മാധബി പുരി ബുച്ചും തമ്മിലുള്ള ക്രമവിരുദ്ധ സാമ്പത്തിക ഇടപാടിന്റെ വിവരങ്ങള്‍ പരസ്യമാക്കില്ലെന്ന് സെബി.

• ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം T20യിൽ ഇന്ത്യ ശക്തമായ നിലയിൽ. നിശ്ചിത 20 ഓവറിൽ ഇന്ത്യ 219 റൺസെടുത്തു.

• രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം പരിധിവിട്ടതോടെ ഭരണകൂടം കർശന നിയന്ത്രണങ്ങളിലേക്ക്. പ്രൈമറി സ്‌കൂളുകൾക്ക് ക്ലാസുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഓൺലൈനിലേക്ക് മാറ്റുന്നതായി മുഖ്യമന്ത്രി അതിഷി അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0