കണ്ണൂർ ഉണർന്നത് ദുരന്ത വാർത്തയോടെ ; നാടക സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ട് മരണം. #Accident

കണ്ണൂർ : കേളകം മലയമ്പാടിയിൽ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു.   നാടകസംഘത്തിൻ്റെ മിനി ബസ് മറിഞ്ഞാണ് അപകടം.   നാടകം കഴിഞ്ഞ് സുൽത്താൻ ബത്തേരിയിലേക്ക് പോകും വഴി പുലർച്ചെ നാല് മണിയോടെയാണ് അപകടം.   പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെസി മോഹൻ എന്നിവരാണ് മരിച്ചത്.   അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.   മലയമ്പാടി എസ് വളവിൽ മിനി ബസ് മറിഞ്ഞു.

  14 പേരാണ് സംഘത്തിലുണ്ടായിരുന്നത്.   9 പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   ദേവാ കമ്മ്യൂണിക്കേഷൻ കായംകുളം നാടക ട്രൂപ്പാണ് അപകടത്തിൽപ്പെട്ടത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0