നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യക്ക് തിരിച്ചടി ,കൈക്കൂലി വാങ്ങിയതിന് തെളിവില്ല... #Kannur_News

 


എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണർ നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ട് സർക്കാരിന് കൈമാറി. പി.പി ദിവ്യയ്‌ക്കെതിരായ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. നവീന് ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും പെട്രോള് പമ്പിൻ്റെ അംഗീകാരം വൈകിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍  പറയുന്നു. അന്വേഷണവുമായിബന്ധപെട്ട് ദിവ്യ സഹകരിച്ചില്ല. യാത്രയയപ്പിലെ അധിക്ഷേപ ദൃശ്യം വ്യാപകമായി പ്രചരിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന കലക്ടറുടെ മൊഴിയും റിപ്പോർട്ടിലുണ്ട്.

ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടർ മൊഴി നൽകി. കണ്ണൂർ കളക്ടർ അടക്കം 17 പേരിൽ നിന്ന് മൊഴിയെടുത്തു. അന്വേഷണവുമായി ദിവ്യ സഹകരിച്ചില്ല. കൈക്കൂലി വാങ്ങിയതിന് ആരും തെളിവ് നൽകിയില്ല. കൈക്കൂലി വാങ്ങിയതായി പരാമർശമില്ല. പമ്പിന് എൻഒസി നൽകുന്നതിൽ നിയമപരമായി മാത്രമാണ് എഡിഎം പ്രവർത്തിച്ചത്. കാലതാമസം വരുത്തിയില്ലെന്ന് മാത്രമല്ല, അപേക്ഷകനെ സഹായിക്കാനും ശ്രമിച്ചു. പോലീസ് റിപ്പോർട്ട് എതിരായിട്ടും എഡിഎം ടൗൺ പ്ലാനിംഗ് വിഭാഗത്തോട് റിപ്പോർട്ട് തേടിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0