എ.ഡി.എമ്മിന്റെ മരണം; വിജിലൻസിൽ ആഭ്യന്തര അന്വേഷണം, കളക്ടറുടെ മൊഴിയെടുക്കാൻ പോലീസ്... #Kannur_News

 


 എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ വിജിലൻസിൽ ആഭ്യന്തര അന്വേഷണം. കണ്ണൂർ ഡിവൈഎസ്പിക്കെതിരെയാണ് അന്വേഷണം. വിജിലൻസ് മേധാവിയുടെ നിർദേശപ്രകാരമാണ് നടപടി. നവീൻ ബാബു ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പ്രശാന്തൻ കണ്ണൂർ വിജിലൻസ് ഓഫീസിൽ മൊഴി നൽകിയിരുന്നു. എന്നാൽ പ്രശാന്ത് വിജിലൻസിൽ നൽകിയ പരാതി ഗൗരവമായി എടുത്തില്ലെന്ന ആരോപണത്തിൻ്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര അന്വേഷണം. അതേസമയം, സംഭവത്തിൽ തിങ്കളാഴ്ച പൊലീസ് കലക്ടറുടെ മൊഴി രേഖപ്പെടുത്തും.

നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് പ്രശാന്തൻ വിജിലൻസിന് മൊഴി നൽകിയിരുന്നു. പണം നൽകുന്നതിന് മുമ്പോ തൊട്ടുപിന്നാലെയോ ഇക്കാര്യം പറയേണ്ടതായിരുന്നുവെന്നും എന്നാൽ മാത്രമേ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂവെന്നും വിജിലൻസ് അറിയിച്ചു. പിന്നീട് കൃത്യമായ അന്വേഷണം നടന്നില്ല. എന്തുകൊണ്ട് പരാതി ഗൗരവമായി എടുത്തില്ല എന്ന എതിർപ്പിൻ്റെ പശ്ചാത്തലത്തിലാണ് വിജിലൻസിൻ്റെ ആഭ്യന്തര അന്വേഷണവും.

അതിനിടെ, നവീൻ ബാബുവിൻ്റെ മരണത്തിൽ പോലീസ് തിങ്കളാഴ്ച കളക്ടറുടെ മൊഴി രേഖപ്പെടുത്തും. പൊലീസ് കണ്ണൂർ കലക്ടറേറ്റിലെത്തി കലക്ടറുടെ മൊഴിയെടുത്തു. നവീൻ ബാബുവിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ഗൂഢാലോചനയിൽ പിപി ദിവ്യയ്ക്കും കലക്ടർക്കും പങ്കുണ്ടെന്നും കുടുംബം ആരോപിച്ചു. യാത്രയയപ്പ് ചടങ്ങിന് എത്തിയതും ഈ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ആരോപണം. അതേസമയം കലക്ടർ ക്ഷണിച്ചിട്ടാണ് താൻ പരിപാടിയിൽ പങ്കെടുത്തതെന്ന് ദിവ്യ പറയുന്നു. ഈ വാദം തള്ളി കളക്ടർ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0