2030-ഓടെ രാജ്യത്തെ ആഭ്യന്തരവിമാനയാത്രക്കാർ 30 കോടിയാകും - കേന്ദ്ര വ്യോമയാനമന്ത്രി... #Air_passengers

 


ഇന്ത്യയിലെ ആഭ്യന്തരവിമാനയാത്രക്കാരുടെ എണ്ണം 2030-ഓടെ 30 കോടിയാകുമെന്ന് സിവിൽ വ്യോമയാനമന്ത്രി കെ. റാംമോഹൻ നായിഡു. വിമാനത്താവളങ്ങൾ വികസിപ്പിക്കാൻ 1100 കോടി ഡോളർ (92,395 കോടി രൂപ) ചെലവിടേണ്ടിവരുമെന്നും മന്ത്രി തിങ്കളാഴ്ച പറഞ്ഞു. ന്യൂഡൽഹിയിൽ ഫ്രഞ്ച് എയ്റോസ്‌പെയ്സ് ഇൻഡസ്ട്രീസ് അസോസിയേഷൻ നടത്തിയ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സുസ്ഥിര വിമാന ഇന്ധനവിതരണശൃംഖല ആഗോളതലത്തിൽ വികസിപ്പിക്കാൻ ഇന്ത്യക്കും ഫ്രാൻസിനും യോജിച്ചുപ്രവർത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

ഇക്കൊല്ലം മേയ്‌വരെയുള്ള കണക്കനുസരിച്ച് 13.89 കോടിയാണ് ഇന്ത്യയെ ആഭ്യന്തരവിമാനയാത്രക്കാരുടെ എണ്ണം. ഹെലിപോർട്ടുകളും വാട്ടർഡ്രോമുകളുമുൾപ്പെടെ 157 വിമാനത്താവളങ്ങളാണ് നിലവിൽ ഇന്ത്യയിലുള്ളത്. അടുത്ത 20-25 വർഷംകൊണ്ട് 200 വിമാനത്താവളങ്ങൾകൂടി വികസിപ്പിക്കാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0