ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 08 ഒക്റ്റോബർ 2024 - #NewsHeadlinesToday

• രാജ്യം ഉറ്റുനോക്കുന്ന ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍. ഇതിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ അടക്കം എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

• കേരളത്തില്‍ നിന്ന് ഹജ്ജ് കമ്മിറ്റി വഴി 14,594 പേര്‍ക്ക് അവസരം. സംസ്ഥാനത്ത് നിന്ന് ഇത്തവണ അപേക്ഷിച്ചത് 20,636 പേരാണ്.

• സംസ്ഥാനത്ത് മഴ അതിശക്തമാകുമെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാവകുപ്പ് അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ കേരളത്തിന്‌ മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

• ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് ചോദ്യചെയ്യലിന് ഹാജരായി. തിരുവനന്തപുരത്തെ കമ്മീഷണറുടെ ഓഫീസിലാണ് ചോദ്യം ചെയ്യലിനായി സിദ്ദിഖ് ഹാജരായത്.

• രാജ്യത്തെ പഴം, പച്ചക്കറി കർഷകർക്ക്‌ അവസാന വിപണി വിലയുടെ മൂന്നിലൊന്ന്‌ മാത്രമാണ്‌ ലഭിക്കുന്നതെന്ന്‌ റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌. വിപണി വിലയുടെ മൂന്നിൽ രണ്ടും കൈക്കലാക്കുന്നത്‌ ഇടനിലക്കാരും വ്യാപാരികളുമാണെന്ന്‌ ഭക്ഷ്യ വിലക്കയറ്റത്തിന്റെ കാരണങ്ങൾ വിലയിരുത്തിയുള്ള പഠന റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു.

• ഭൂമിയിൽ എങ്ങനെ ജീവൻ വികസിച്ചെന്നും മനുഷ്യശരീരം എങ്ങനെ വൈവിധ്യമാർന്ന ജീവകോശങ്ങളാൽ നിർമിതമായതെന്നും വിശദീകരിക്കാൻ സഹായിച്ച "മൈക്രോ ആർഎൻഎ'യുടെ കണ്ടുപിടിത്തത്തിന് 2024ലെ വൈദ്യശാസ്‌ത്ര നൊബേൽ. അമേരിക്കൻ ശാസ്‌ത്രജ്ഞരായ വിക്‌ടർ ആംബ്രോസിനും ഗാരി റവ്‌കിനുമാണ് പുരസ്‌കാരം.

• രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ ജീവനക്കാരുടെ മാനസിക സമ്മര്‍ദം ഏറിവരുന്നതായി റിപ്പോര്‍ട്ട്. കടുത്ത സമ്മര്‍ദം താങ്ങാനാകാതെ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നവരുടെ എണ്ണം ഉയരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ 500ഓളം ജീവനക്കാരാണ് ആത്മഹത്യ ചെയ്തത്.

• നെഹ്റു ട്രോഫി വള്ളംകളിയുടെ അന്തിമ ഫലത്തിൽ മാറ്റമില്ല. വിജയിച്ചത് പള്ളാത്തുരുത്തി ബോട്ട് ക്ലബ്‌ തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടൻ തന്നെയെന്ന് അപ്പീൽ ജൂറി കമ്മിറ്റി. 0.005 മൈക്രോ സെക്കൻ്റിൻ്റെ വ്യത്യാസത്തിലാണ് കാരിച്ചാൽ വീയപുരം ചുണ്ടനെ പരാജയപ്പെടുത്തിയതെന്ന് അപ്പീൽ ജൂറി കമ്മിറ്റി അറിയിച്ചു.

• കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങള്‍ വന്നതിന് പിന്നാലെ ഇടുക്കി ഡിഎംഒയെ സസ്‌പെന്‍ഡ് ചെയ്ത് ആരോഗ്യ വകുപ്പ് നടപടി. ഡിഎംഒ ഡോ.എല്‍ മനോജിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0