ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 31 ഒക്റ്റോബർ 2024 - #NewsHeadlinesToday

• പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തം നേരിടുന്ന സ്‌പെയിനിൽ മരണസംഖ്യ ഉയരുന്നു. കിഴക്കൻ പ്രവിശ്യയായ വലൻസിയയിലും സമീപത്തുമാണ് കനത്ത വെള്ളപ്പൊക്കമുണ്ടായത്.

• വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചയാളെ കണ്ടെത്തി പൊലീസ്. മഹാരാഷ്ട്രയിലെ ഗോണ്ടിയ സ്വദേശിയായ 35കാരനാണ് ഭീഷണിക്ക് പിന്നിലെന്ന് നാഗ്പൂര്‍ പൊലീസാണ് കണ്ടെത്തിയത്.

• നാഷണല്‍ സര്‍വീസ് സ്‌കീം നടത്തുന്നത് മികച്ച പ്രവര്‍ത്തനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സേവനമനോഭാവത്തോടെ സമൂഹത്തില്‍ ഇടപെടുന്നതില്‍ എന്‍എസ്എസ് വളരെ മുന്നിലാണ് എന്നും മുഖ്യമന്ത്രിപറഞ്ഞു.

• ഇന്ത്യ- ചൈന അതിർത്തിയിൽ പെട്രോളിംഗ് നടപടികൾ ഇന്ന് ആരംഭിക്കും..ഡെപ്സാങിലും ഡെംചോകിലും ഇരു രാജ്യങ്ങളിലെയും സൈനിക പിന്മാറ്റം പൂർത്തിയായതായി കരസേന അറിയിച്ചിരുന്നു.

• കാസര്‍ഗോഡ് വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. സംഭവത്തില്‍ ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം.

• വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി.ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അമിക്കസ് ക്യൂറി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

• മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ആനകൾ കൂട്ടത്തോടെ ചരിഞ്ഞ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോയും സംസ്ഥാന സർക്കാരും. ഏഴ് ആനകളാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇവിടെ ചരിഞ്ഞത്.

• കന്നുകാലികൾക്ക്‌ ഇൻഷുറൻസ്‌ പരിരക്ഷ ഉറപ്പാക്കി സർക്കാർ. സംസ്ഥാന ഇൻഷൂറൻസ്‌ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കന്നുകാലി ഇൻഷൂറൻസ്‌ പദ്ധതിക്ക്‌ തുടക്കമായി.

• ഉക്രെയിനുമായുള്ള പിരിമുറുക്കങ്ങൾക്കിടയിൽ ആണവപരീക്ഷണം നടത്തി റഷ്യ. ചൊവ്വ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിന്റെ നിരീക്ഷണത്തിലാണ് ആണവ മിസൈലുകളുടെ  പരീക്ഷണം നടന്നത്.

• ഇന്ത്യൻ ഹോക്കി മുൻതാരം പി ആര്‍ ശ്രീജേഷിന്റെ കായിക ജീവിതം എല്ലാവര്‍ക്കും പ്രത്യേകിച്ച് ഏതൊരു കായിക താരത്തിനും മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അര്‍പ്പണമനോഭാവവും കഠിനാധ്വാനവും ലക്ഷ്യബോധവും പ്രകടിപ്പിച്ച ശ്രീജേഷ് സഹതാരങ്ങള്‍ക്ക് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

• ഇന്ത്യ- ചൈന അതിർത്തിയിൽ പെട്രോളിംഗ് നടപടികൾ ഇന്ന് ആരംഭിക്കും. ഡെപ്സാങിലും ഡെംചോകിലും ഇരു രാജ്യങ്ങളിലെയും സൈനിക പിന്മാറ്റം പൂർത്തിയായതായി കരസേന അറിയിച്ചിരുന്നു.

• തെലങ്കാനയിൽ മയോണൈസ് നിരോധിച്ച് ഉത്തരവിറക്കി ഭക്ഷ്യസുരക്ഷാ വിഭാഗം. ഒരു വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

• സംസ്ഥാനത്തെ ആദിവാസി മേഖലകളിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0