ഭക്ഷ്യവിഷബാധ; മയോണൈസ് നിരോധിച്ച് സർക്കാർ... #mayonnaise

 


ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് തെലങ്കാന സർക്കാർ ഒരു വർഷത്തേക്ക് അസംസ്കൃത മുട്ടയിൽ നിന്ന് ഉണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു. മയോന്നൈസ് കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ട നിരവധി കേസുകളുടെ പശ്ചാത്തലത്തിലാണിത്.

കഴിഞ്ഞ ദിവസം ഹൈദരാബാദിൽ മോമോസ് കഴിച്ച് ഒരാൾ മരിക്കുകയും 15 പേർ ആശുപത്രിയിലാവുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ നിരോധനത്തിന് ഒരുങ്ങുന്നത്.

ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന നിരോധനം ഒരു വർഷത്തേക്ക് തുടരും. നോൺ-എഗ് മയോണൈസ് ഉണ്ടാക്കുന്നതിന് നിയമപരമായ തടസ്സങ്ങളൊന്നുമില്ല.

സാൻഡ്വിച്ച്, മോമോസ്, ഷവർമ എന്നിവയിൽ മുട്ട മയോണൈസ് ഉപയോഗിച്ചതിന് ശേഷം നിരവധി ഭക്ഷ്യവിഷബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അധികൃതർക്കും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0