പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര കുളത്തിൽ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. കയ്യൂർ സ്വദേശിയായ അനിലിന്റെ മൃതദേഹമാണ് ഇന്ന് രാത്രി കണ്ടെത്തിയത്.
ഇന്ന് വൈകുന്നേരം നാലുമണിയോടെ ഭാര്യയോടൊപ്പം ക്ഷേത്ര കുളത്തിൽ എത്തിയ അനിൽ കുളിക്കാനിറങ്ങിയതിനു ശേഷം പുറത്തേക്കു വരാതിരുന്നതിനെ തുടർന്ന് ഭാര്യ ബഹളം വെച്ചു. തുടർന്ന് നാട്ടുകാരും പോലീസും വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി.
ഫയർഫോഴ്സിന്റെ സ്കൂബാ സംഘത്തിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ രാത്രി 8.20 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തുടർനടപടികൾക്കായി മാറ്റിയതായി അധികൃതർ അറിയിച്ചു.
Payyannur subramanya swami temple.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.