ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യത്തെ കേസ്: മേക്കപ്പ് ആർട്ടിസ്റ്റിന്റെ പരാതിയിൽ മാനേജർക്കെതിരെ FIR... #Hema_Committe

 


ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തു. മാനേജർക്കെതിരെ കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ് നൽകിയ മൊഴിയിൽ പോലീസ് കേസെടുത്തു. സെപ്റ്റംബർ 23 നാണ് കേസ് എടുത്തത്.

തൃശ്ശൂർ കൊരട്ടി സ്വദേശിയായ സജീവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. 2013-2014 കാലയളവിലാണ് കേസിനാസ്പദമായ സംഭവം. IPC 354 ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

കോട്ടയം പൊൻകുന്നം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0