രണ്ട് നാള്‍ ഡ്രൈഡേ, മദ്യം കിട്ടില്ല! ബാറുകളടക്കം തുറക്കില്ല... #Kerala_News

കൊച്ചി: സംസ്ഥാനത്ത് ഇന്ന് 7 മണിക്ക് ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് പൂട്ട് വീഴും. പിന്നീട് 2 ദിവസം സമ്പൂർണ ഡ്രൈ ഡേ ആയിരിക്കും. 
സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ഇന്ന് വൈകിട്ട് 7 മണിയോടെ സംസ്ഥാനത്തെ ബെവ്കോ മദ്യവില്‍പ്പന ശാലകള്‍ അടയ്ക്കുന്നത്. നാളെ ഒന്നാം തിയതി ഡ്രൈ ഡേയും മറ്റന്നാള്‍ ഗാന്ധി ജയന്തി ആയതിനാലുള്ള ഡ്രൈ ഡെയുമാണ്. ഇന്ന് 11 മണിവരെ ബാറുകള്‍ പ്രവർത്തിക്കുമെങ്കിലും നാളെയും മറ്റന്നാളും ബാറുകളടക്കം സംസ്ഥാനത്തെ എല്ലാ മദ്യ വില്‍പ്പന ശാലകളും അടഞ്ഞുകിടക്കും. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0