പ്രതീക്ഷകൾക്ക് വിരാമം, ഷിരൂരിൽ അർജുന്റെ ലോറി കണ്ടെത്തി.. #Arjun

ഷിരൂരിൽ അർജുൻ്റെ ട്രക്ക് കണ്ടെത്തി. ലോറിയുടെ കാബിനുള്ളിൽ മൃതദേഹമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഷിരൂരിൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായി 71 ദിവസത്തിനുശേഷമാണ് ലോറി കണ്ടെത്തിയിട്ടുള്ളത്. അർജുൻ ഓടിച്ചിരുന്ന ലോറിയാണ് കണ്ടെത്തിയതെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈ 16നാണ് ഷിരൂരിൽ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശിയായ അർജുനെ കാണാതായത്.

ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിലിൽ കോൺടാക്ട് പോയിന്‍റ് രണ്ടിൽ നിന്നാണ് ലോറി കണ്ടെത്തിയത്. ലോറി പുഴയുടെ അടിത്തട്ടിൽ നിന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഭാരത് ബെൻസ് കമ്പനിയുടെ ട്രക്ക് ക്യാബിൻ്റെ മുൻവശമാണ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയിരിക്കുന്നത്. ട്രക്ക് മുഴുവനായും ഉയർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. മേജർ ഇന്ദ്രബാലൻ്റെ നേതൃത്വത്തിലാണ് ദൌത്യം നിലവിൽ പുരോഗമിക്കുന്നത്. ഡ്രഡ്ജറിൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ, അർജുൻ്റെ കുടുംബാംഗങ്ങൾ എന്നിവർ നിലയുറപ്പിച്ചിട്ടുണ്ട്.   

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0