കണ്ണൂർ: കാറിൽ കടത്തുകയായിരുന്നമാരക ലഹരിമരുന്നായ എംഡി എം എ യുമായി രണ്ടു യുവാക്കളെ പോലീസ് പിടികൂടി.പളളിക്കുന്ന് ചാലാട് ക്ഷേത്രത്തിന് സമീപത്തെ എസ്.സുദീപ് കുമാർ (42), പയ്യാമ്പലം കനിയിൽപാലത്തെ കലാ കാരന്റവിട വീട്ടിൽമുഹമ്മദ് അജിയാസ്(43), എന്നിവരെയാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്‌തത്.
ഇന്ന് പുലർച്ചെ കണ്ണൂർ താണയിൽ വെച്ചാണ് കെ എൽ.13. എ.ബി.6606 നമ്പർ റിട്സ് കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ 3.97 ഗ്രാം എംഡി എംഎയുമായി വിൽപനക്കിടെ യുവാക്കൾ പോലീസ് പിടിയിലായത്.പ്രതികളിൽ നിന്നും മൂന്നു മൊബൈൽ ഫോണുകളും പണവും ആധാർ കാർഡും പോലീസ് പിടിച്ചെടുത്തു.