ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 02 സെപ്റ്റംബർ 2024 - #NewsHeadlinesToday

• സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

• കൊൽക്കത്തയിൽ പിജി ട്രെയിനി ഡോക്ടർ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.

• കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 0484 എയ്‌റോ ലോഞ്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. യാത്രക്കാർക്കും സന്ദർശകർക്കും കുറഞ്ഞ ചെലവിൽ ആഡംബരസൗകര്യങ്ങൾ നൽകാൻ ലക്ഷ്യമിട്ടാണ്‌ രാജ്യത്തെ ഏറ്റവും വലിയ എയ്‌റോ ലോഞ്ച്‌ നിർമിച്ചത്‌.

• സർക്കാർ നിയമനങ്ങളിൽ സംവരണം പാലിക്കുന്നതിൽ കേരള പബ്ലിക്‌ സർവീസ്‌ കമീഷൻ (പിഎസ്‌സി) രാജ്യത്ത് ഒന്നാമതെന്ന്‌ യൂണിയൻ പബ്ലിക്‌ സർവീസ്‌ കമീഷന്റെ (യുപിഎസ്‌സി) കണക്ക്‌.

• സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ ഓൺലൈനിലും ഹിറ്റ്‌. വ്യവസായ വകുപ്പ്‌ ആരംഭിച്ച പോർട്ടൽ കെ ഷോപ്പി (Kshoppe.in) രണ്ട്‌ ദിവസത്തിനിടെ സന്ദർശിച്ചത്‌ രണ്ടുലക്ഷം പേർ.

• ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ച  മുണ്ടക്കൈ - ചൂരൽമല  സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ  പുന:പ്രവേശനോത്സവം ഇന്ന്  രാവിലെ 10 ന്  മേപ്പാടി ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.

• മണിപ്പൂരില്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സംഘര്‍ഷം. രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു.

• പാരാലിമ്പിക്‌സില്‍ വീണ്ടും ചരിത്രം കുറിച്ച് ഇന്ത്യയുടെ പ്രീതിപാലിന് രണ്ടാം മെഡല്‍. അത്‌ലറ്റിക്‌സ് വനിതാ ടി-35 വിഭാഗം 200 മീറ്റര്‍ ഓട്ടത്തില്‍ പ്രീതി വെങ്കലം നേടി. നേരത്തേ 100 മീറ്ററിലും ഇന്ത്യന്‍ താരം വെങ്കലം നേടിയിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0