ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 01 സെപ്റ്റംബർ 2024 - #NewsHeadlinesToday

• സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 7 ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് നിലവിലെ മുന്നറിയിപ്പ്.

• കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

• ഗുജറാത്തില്‍ മഴയ്ക്ക് നേരിയ ശമനം.സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയുടെ തോത് കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴക്കെടുതിയിൽ ഇതുവരെ 32 മരണം.

• സ്ത്രീകള്‍ക്ക് സിനിമ രംഗത്ത് നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ സുരക്ഷ ഒരുക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

• കേരളത്തിന്റെ 49-ാം ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരന്‍ ചുമതല ഏറ്റെടുത്തു. സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി ചീഫ് സെക്രട്ടറിയും ഭര്‍ത്താവുമായ ഡോ വി വേണുവില്‍ നിന്നാണ് ചുമതല ഏറ്റെടുത്ത്.

• മലയാള സിനിമയിലെ പവർ ഗ്രൂപ്പിൽ താൻ ഇല്ലെന്ന് മോഹൻലാൽ. ഇക്കാര്യം ആദ്യമായാണ് കേൾക്കുന്നതെന്നും മോഹൻലാൽ.

• നടന്മാരായ സുധീഷ്, ഇടവേള ബാബു എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിലാണ് നടപടി.

• കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) വ്യാജമായി പേര് ചേർക്കുന്നവർക്കെതിരെയും വ്യാജ കാർഡുണ്ടാക്കി വിതരണം നടത്തുന്നവർക്കെതിരേയും കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.

• ഞായർ സർവീസ്‌ നടത്തേണ്ട രണ്ടു ട്രെയിനുകൾ പൂർണമായും നാലെണ്ണം ഭാഗികമായും റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. അങ്കമാലി റെയിൽവേ യാർഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിത്‌.

• ഐസിആര്‍ടി (ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ റെസ്പോണ്‍സിബിള്‍ ടൂറിസം)യുടെ 2024 ലെ ഇന്ത്യ സബ് കോണ്ടിനന്‍റ് ഗോള്‍ഡ് അവാര്‍ഡ് ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് സമ്മാനിച്ചു.

• സംവിധായകരും നിർമാതാക്കളും നടന്മാരുമുൾപ്പെടെ മലയാള സിനിമയിൽ നിന്ന് 28 പേർ മോശമായി പെരുമാറിയെന്ന് നടി നടി ചാർമിള.

• ടി പി രാമകൃഷ്ണന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ആകും. ഇപി ജയരാജന്‍ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഒഴിവായതിന് പകരമാണ് ടി പി രാമകൃഷ്ണന് ചുമതല നല്‍കിയതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

• പിരിച്ചുവിടൽ തുടർന്ന് ടെക് കമ്പനികൾ. 122 കമ്പനികളിലായി 34107 പേരെ ഓഗസ്റ്റ് മാസത്തിൽ മാത്രം പിരിച്ചുവിട്ടു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0